Saturday, September 05, 2026
News99 Kerala

ഏപ്രിൽ 18ന് ഷാർജയിൽ മരിച്ച കാഞ്ഞങ്ങാട്ടെ വേണുഗോപാലന്റെ മൃതദേഹം ഇന്ന് നാട്ടിലത്തും.

Logo
Kerala April 24, 2026 | 07:18 AM
News Image
ഏപ്രിൽ 18ന് ഷാർജയിൽ മരിച്ച കാഞ്ഞങ്ങാട്ടെ വേണുഗോപാലന്റെ മൃതദേഹം ഇന്ന് നാട്ടിലത്തും.

പക്ഷാഘാതത്താൽ തളർന്ന്, അതിനിടെ ഹൃദയാഘാതമുണ്ടായ കാരണത്താലാണ് വേണുഗോപാൽ ബുർജീൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ വച്ച് മരണപ്പെട്ടത്.

72 ലക്ഷം രൂപ അടച്ചാലേ മൃതദേഹം വിട്ട് നൽകാനാവൂ എന്ന് ആശുപത്രി അധികൃതർ പറഞ്ഞതോടെ കുടുംബം ആകെ തകർന്ന് പോയിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ പ്രയാസത്തിൽ ആയിരുന്നു.
രാജഗോപാൽ എം.എൽ.എ വഴി മുഖ്യമന്ത്രിയെ പലതവണ ബന്ധപ്പെട്ടെങ്കിലും യാതൊരു നടപടിയും ഇതിന് ഉണ്ടായില്ല.
പലരും പലവഴിക്ക് ഇടപെട്ട് നോക്കിയെങ്കിലും ആർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

അങ്ങനെയാണ് അവർ പ്രാദേശിക മുസ്‌ലിംലീഗ് നേതാക്കളുടെ കത്ത് വാങ്ങി പാണക്കാട്ടെത്തുന്നത്. വേണുഗോപാലന്റെ സഹോദരീ പുത്രനായ ആനന്ദിനൊപ്പം സുഹൃത്തുക്കളായ ധനേഷ് ഉണ്ണിയും അനുരാജും.

പുലർച്ചെ പാണക്കാട്ടെത്തിയ അവർ തങ്ങളുണരുന്നത് വരെ അവിടെ കാത്തിരുന്നു.
അതിരാവിലെ എങ്ങോട്ടോ പോകാനൊരുങ്ങിയ തങ്ങളുടെ മുമ്പിൽ കാര്യങ്ങൾ അവതരിപ്പിച്ചു.
തങ്ങൾ ബുർജീൽ ആശുപത്രി മാനേജരെയും കെ.എം.സി.സി നേതാക്കളെയും ബന്ധപ്പെട്ടു.
ആകെ ആറ് കോളുകൾ.
72 ലക്ഷത്തിന്റെ ആശുപത്രി ബില്ല് 10 ലക്ഷമായി കുറച്ച് തന്നു.
ആ പത്ത് ലക്ഷം ഷാർജയിലെ മനുഷ്യസ്‌നേഹികൾ ഏറ്റെടുത്തു.

''ഈ വലിയ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ...'' സാദിഖലി ശിഹാബ് തങ്ങളെക്കുറിച്ച് പറയുമ്പോൾ ആനന്ദിന്റെ കണ്ണ് നിറയുക ആയിരുന്നു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.