Saturday, September 05, 2026
News99 Kerala

പള്ളിച്ചട്ടമ്പി; തിങ്കളാഴ്ച മുതൽ കളക്ഷനില്‍ വന്‍ ഇടിവ്, കഥയിലെ പാളിച്ചകളാണ് സിനിമക്ക് തിരിച്ചടിയായെന്ന് വിമര്‍ശനം

Logo
Entertainment April 22, 2026 | 06:14 AM
News Image
തിയേറ്ററുകളില്‍ തകര്‍ത്തോടുമെന്നു കരുതിയ ടൊവിനോ തോമസ് ചിത്രമായ പള്ളിച്ചട്ടമ്പിക്ക് ബോക്‌സ് ഓഫീസില്‍ കാലിടറുന്നു.

റിലീസ് ചെയ്ത് അഞ്ചു ദിവസം ആവേശകരമായ കളക്ഷന്‍ നേടിയത്.പിന്നെ തിങ്കളാഴ്ച മുതല്‍ ചിത്രത്തിന്റെ വരുമാനത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്.

കഴിഞ്ഞ വാരം റിലീസുകളില്ലാതിരുന്നിട്ടും പ്രേക്ഷകരെ തിയറ്ററില്‍ എത്തിക്കാന്‍ പള്ളിച്ചട്ടമ്പി വിയര്‍ക്കേണ്ടിവരുന്നുവെന്നാണു പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഞായറാഴ്ച 1.60 കോടി നേടിയ ചിത്രം തിങ്കളാഴ്ച എത്തിയപ്പോഴേക്കും വെറും 59 ലക്ഷത്തിലേക്കാണ് ചുരുങ്ങിയത്. നിലവില്‍ 10.61 കോടിയാണ് ഇന്ത്യയിലെ മൊത്തം കളക്ഷന്‍. പ്രദര്‍ശിപ്പിക്കുന്ന ഷോകളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്.

പള്ളിച്ചട്ടമ്പിക്ക് പുറമെ ഭരതനാട്യം 2 മോഹിനിയാട്ടവും ബോക്‌സ് ഓഫീസില്‍ കിതയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്. മേയ് ഒന്നിന് പുതിയ സിനിമകള്‍ എത്തുന്നതുവരെ മാത്രമാണ് ഇനി ടൊവിനോ ചിത്രത്തിനു മുന്നിലുള്ള ഏക ആശ്വാസം.

ഡിജോ ജോസ് ആന്റണിയുടെ മേക്കിംഗും പൃഥ്വിരാജിന്റെ അതിഥി വേഷവും വലിയ പ്രതീക്ഷകള്‍ നല്‍കിയിരുന്നുവെങ്കിലും കഥയിലെ പാളിച്ചകള്‍ സിനിമയ്ക്കു തിരിച്ചടിയായിട്ടുണ്ട്.

1950-കളിലെ വിമോചന സമരവും രാഷ്ട്രീയവും പ്രമേയമായ ബിഗ് ബജറ്റ് ചിത്രം മികച്ചൊരു പൊളിറ്റിക്കല്‍ ഡ്രാമയാകാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നിട്ടും ലക്ഷ്യം കാണാതെ പോയി എന്നാണ് പ്രേക്ഷകരുടെ പ്രതികരണം.

ടൊവിനോയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായിട്ടും ചിത്രം ബോക്‌സ് ഓഫീസില്‍ പതറുന്നത് ആരാധകരെ നിരാശരാക്കുന്നുണ്ട്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.