Saturday, September 05, 2026
News99 Kerala

ഇറാനുമായുള്ള അനിശ്ചിതത്വത്തിൽ ആയ സാഹചര്യത്തിൽ വെടി നിർത്തൽ കാലാവധി ദീർഘിപ്പിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്

Logo
International April 22, 2026 | 05:13 AM
News Image
ഇറാനുമായുള്ള രണ്ടാംഘട്ട സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ, വെടിനിർത്തൽ കാലാവധി ദീർഘിപ്പിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത് . ചർച്ചകൾക്കായി ഇറാനെ പ്രേരിപ്പിക്കുന്നതിനും സമാധാന ശ്രമങ്ങൾക്കും കൂടുതൽ സമയം അനുവദിക്കുകയാണെന്നും, എന്നാൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ യുഎസ് സൈന്യം ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം തുടരുമെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കുന്നത് . നേരത്തെ വെടിനിർത്തൽ നീട്ടില്ലെന്നും ഇറാന്റെ ഊർജ കേന്ദ്രങ്ങൾ തകർക്കുമെന്നും ഭീഷണി മുഴക്കിയ ട്രംപ്, നിലവിലെ കരാർ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഈ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഇറാൻ സർക്കാർ അതീവ ഗുരുതരാവസ്ഥയിലാണെന്ന് തങ്ങൾ മനസിലാക്കുന്നുവെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, ഫീൽഡ് മാർഷൽ അസിം മുനീർ എന്നിവർ ആവർത്തിച്ച് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നിർത്തിവെച്ച നടപടി ദീർഘിപ്പിക്കുന്നതെന്നും ട്രംപ് അറിയിച്ചിരിക്കുന്നത് . ഇറാൻ നേതാക്കൾ സമാധാന നിർദേശങ്ങളുമായി വരുന്നത് വരെ വെടിനിർത്തൽ തുടരുമെങ്കിലും, ഹോർമുസിലെ ഉപരോധം കർശനമായി പാലിക്കാൻ സൈന്യത്തിന് നിർദേശം നൽക്കി.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.