Saturday, September 05, 2026
News99 Kerala

ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പുറപ്പെട്ട കൂറ്റൻ ചരക്കുകപ്പലുകളെ 'സുമുദ് ഫ്ലോട്ടില' ബോട്ടുകൾ തടഞ്ഞു.

Logo
International April 21, 2026 | 10:10 AM
News Image
ഇസ്രയേലിലേക്ക് ആയുധ നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുമായി പോയ കൂറ്റൻ ചരക്കുകപ്പൽ നടുക്കടലിൽ തടഞ്ഞ് മനുഷ്യാവകാശ പ്രവർത്തകർ. ഗസ്സയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാനുഷിക സഹായങ്ങളുമായി സമുദ്രയാത്ര നടത്തുന്ന 'ഗ്ലോബൽ സുമുദ് ഫ്‌ലോട്ടില' കൂട്ടായ്മയാണ് സാഹസിക നീക്കം നടത്തുന്നത് . ലോകത്തെ തന്നെ ഏറ്റവും വലിയ ചരക്കുകപ്പലുകളിൽ ഒന്നായ 'എംഎസ്‌സി മായ'യാണ് ഫ്‌ലോട്ടില ബോട്ടുകൾ ചുറ്റും വളഞ്ഞ് തടഞ്ഞിരിക്കുന്നത് .
ഇറ്റാലിയൻ ദ്വീപായ സിസിലിക്ക് തെക്കുപടിഞ്ഞാറ് വെച്ചാണ് നടുക്കടലിലെ വൻ പ്രതിഷേധം അരങ്ങേറി. ഇസ്രയേലിലെ അഷ്ദോദിലേക്ക് പോവുകയായിരുന്നു 'എംഎസ്‌സി മായ'. ഗസ്സയിലെ ജനതയ്ക്ക് അടിയന്തര മാനുഷിക സഹായം എത്തിക്കുന്നതിനായി പുറപ്പെട്ടതായിരുന്നു സുമുദ് ഫ്‌ളോട്ടില സന്നദ്ധ പ്രവർത്തകർ. ഇതിനിടയിലാണ് ഇസ്രായേലിലേക്ക് യുദ്ധസാമഗ്രികളുമായി പോകുന്ന കൂറ്റൻ ചരക്കുകപ്പൽ ഇവരുടെ ശ്രദ്ധയിൽപെട്ടിരിക്കുന്നത് .
കപ്പൽ ഗതാഗതം നിരീക്ഷിക്കുന്ന 'മറൈൻ ട്രാഫിക്' വെബ്സൈറ്റ് നൽകുന്ന വിവരമനുസരിച്ച്, സന്നദ്ധ പ്രവർത്തകരുടെ ചെറുകപ്പലുകൾ മായയുടെ സഞ്ചാരപഥം തടസ്സപ്പെടുത്തുകയും പാത തിരിച്ചുവിടാൻ ശ്രമിക്കുകയും ചെയുന്നത്. ഫ്‌ളോട്ടിലയുടെ ഭാഗമായ 13 ബോട്ടുകൾ ചേർന്ന് കൂറ്റൻ കണ്ടെയ്നർ കപ്പലിനെ വളയുകയായിരുന്നത് .

ഇസ്രയേലിന്റെ വംശഹത്യാ യുദ്ധനീക്കങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളാണ് കപ്പലിലുള്ളതെന്ന് ആക്ടിവിസ്റ്റുകൾ ആരോപിച്ചിരിക്കുന്നത് . 'വംശഹത്യ നടത്തുന്ന ഇസ്രയേലിന്റെ സൈനിക സംവിധാനത്തിലേക്കുള്ള അസംസ്‌കൃത വസ്തുക്കളുടെ ഒഴുക്ക് തടയാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ലോകത്തെ സ്വതന്ത്രരായ ജനങ്ങൾ ഇസ്രയേലിന്റെ സൈനികസന്നാഹങ്ങളെ മുട്ടുകുത്തിക്കേണ്ട സമയമാണിത്,'- പ്രതിഷേധക്കാർ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.