Monday, July 20, 2026
News99 Kerala

കൗതുകമായി ഷംസുദ്ദീൻ ഹാജിയുടെ 'ബ്രസീലിയൻ ജബോട്ടിക്ക'

Logo
Editors Pick April 21, 2026 | 06:23 AM
News Image
സാധാരണ മുന്തിരിവള്ളികൾ പന്തലിൽ പടർന്നുനിൽക്കുന്ന കാഴ്ചയിൽ നിന്നും വ്യത്യസ്തമായി, മരത്തിന്റെ തായ്ത്തടിയിൽ മുന്തിരിക്കുലകൾ വിസ്മയം തീർക്കുന്ന കാഴ്ചയാണ് പനങ്ങോട്ടെ മതിലകത്തു പറമ്പിൽ കെ.വി ഷംസുദ്ദീൻ ഹാജിയുടെ കൃഷിയിടത്തിലുള്ളത്. ജബോട്ടിക്ക എന്നറിയപ്പെടുന്ന ബ്രസീലിയൻ മരമുന്തിരിയാണ് തന്റെ അഞ്ചേക്കർ കൃഷിയിടത്തിൽ അദ്ദേഹം വിജയകരമായി വിളയിച്ചെടുത്തു.

10 വർഷം മുൻപ് കൗതുകത്തിനായി നട്ടുപിടിപ്പിച്ച മൂന്ന് തൈകളാണ് ഇപ്പോൾ തായ്ത്തടിയിലും ശാഖകളിലുമായി നിറയെ പഴങ്ങളുമായി നിൽക്കുന്നു.കേരളത്തിലെ കാലാവസ്ഥയിൽ ഇവ അത്ര വേഗം കായ്ക്കില്ലെന്ന ധാരണയെ തിരുത്തിക്കുറിച്ചാണ് 10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മരമുന്തിരികൾ സമൃദ്ധമായി കായ്ചിരിക്കുന്നത്. മരത്തിന്റെ ചുവടു മുതൽ മുകളറ്റം വരെയുള്ള തടിയിൽ മുന്തിരിപ്പഴങ്ങൾ പറ്റിപ്പിടിച്ചു കിടക്കുന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. പഴുക്കുമ്പോൾ കടും കറുപ്പ് നിറമാകുന്ന ഈ പഴങ്ങൾക്ക് ഉള്ളിൽ നല്ല മധുരമുള്ള കാമ്പാണുള്ളത്. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള ഇവ നേരിട്ട് കഴിക്കാനും ജ്യൂസ്, ജാം എന്നിവയ്ക്കും അനുയോജ്യമാണ്. മരമുന്തിരിയിലെ ‘സറാബ’ എന്ന ഇനമാണ് ഷംസുദ്ദീൻ ഹാജി കൃഷി ചെയ്യുന്നത്.

Comments
Please Login to comment.
LATEST NEWS
വേദി വിടാതെ ട്രംപ്, ഒടുവിൽ ഇൻഫന്റിനോയുടെ ഇടപെടൽ; ലോകകപ്പ് സമ്മാനദാന വേദിയിലെ നാടകീയ രംഗങ്ങൾ ചർച്ചയാകുന്നു
ആശുപത്രികളിൽ ഭക്ഷണം നൽകുന്നതിന് സർക്കാരിന് എതിർപ്പില്ല: ആരോഗ്യ മന്ത്രി കെ. മുരളീധരൻ
90 മിനിറ്റിൽ ഒറ്റ ഷോട്ട് പോലുമില്ല ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിൻറെ റെക്കോർഡുമായി അർജൻ്റീന
കണ്ണീരണിഞ്ഞ് ഫലസ്തീൻ; ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ 17-കാരൻ ഫുട്ബോൾ താരം ഫാദി ഹംദല്ലയ്ക്ക് യാത്രാമൊഴി
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവഗൗഡ (89) അന്തരിച്ചു
വായനയും അച്ചടക്കവും വിജയത്തിന്റെ വഴികാട്ടികൾ: ചൈത്ര തെരേസ ജോൺ IPS
രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർധന: കേരളത്തിൽ 115 രോഗികൾ; മുൻകരുതൽ വേണമെന്ന് നിർദ്ദേശം
മരണക്കയത്തിൽ നിന്ന് മാലാഖയെപ്പോലെ; മാഞ്ഞാലിപ്പുഴയിലേക്ക് ജീവൻ പണയം വച്ച് ചാടി ബസ് ഡ്രൈവർ അജേഷ്, വിദ്യാർഥിനിക്ക് പുതുജീവൻ!