Monday, July 20, 2026
News99 Kerala

24ാം വയസിൽ 17 ലക്ഷത്തിന്റെ ജോലി രാജിവെച്ച് ഐഐടി ബിരുധദാരി

Logo
Editors Pick April 16, 2026 | 07:12 AM
News Image
ജെൻസികളുടെ ജോലി സ്ഥലത്തെ പെരുമാറ്റവും പ്രതികരണങ്ങളും പലപ്പോഴും വിമർശിക്കപ്പെടാനും അഭിനന്ദിക്കപ്പെടാനും കാരണമായിട്ടുണ്ട്. എന്നാൽ മറ്റെല്ലാ കാര്യങ്ങളും പോലെ മാനസികാരോഗ്യത്തിന് മുൻഗണന നൽകിയിട്ടുള്ള ഇവരുടെ ജീവിത രീതി പ്രത്യേകം എടുത്തു പറയുന്നു .

ഒരു ടോക്‌സിക്ക് കമ്പനിയിൽ നിന്ന് വാർഷിക വരുമാനം 17 ലക്ഷം രൂപയുള്ള ജോലി രാജിവെച്ച യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ് . സ്വകാര്യ ബാങ്കിങ് മേഖലയിൽ ജോലി ചെയ്തിരുന്ന ചിരാഗ് എന്ന 24 വയസുകാരനായ യുവാവാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ജോലി സ്ഥലത്തെ ദുരവസ്ഥ പങ്കുവെച്ച് ജോലി രാജിവെച്ച വിവരം പങ്കുവെച്ചത്.

കമ്പനിയിൽ ജീവനക്കാരോട് സ്വീകരിച്ചിരുന്നത് വിചിത്ര നടപടികളാണെന്ന വിമർശനങ്ങളടക്കം നെറ്റിസൺസ് ഉയർത്തുന്നുണ്ട്. അസുഖം വന്നാൽ ലീവ് അനുവദിക്കാത്ത സാഹചര്യവും യുവാവ് വീഡിയോയിൽ വെളിപ്പെടുതിരിക്കുന്നു . ഇതിനു പുറമെ 15 മിനിറ്റ് മാത്രമാണ് ഉച്ചഭക്ഷണം കഴിക്കാൻ ജീവനക്കാർക്ക് നൽകിയിരുന്നത് എന്ന കാര്യവും ചിരാഗ് ചൂണ്ടിക്കാട്ടി. മികച്ച ശമ്പളം ലഭിച്ചിട്ടും സന്തോഷത്തോടെ ജീവിക്കാൻ കഴിയുന്നില്ല. മാനസികമായും ശാരീരികമായും തളർത്തുന്ന ഇത്തരം ഓഫീസ് അന്തരീക്ഷത്തിൽ തുടരാൻ കഴിയില്ലെന്ന് യുവാവ് വീഡിയോയിൽ വ്യക്തമാക്കിപറയുന്നു.

ജോലിയും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ ഒട്ടും തന്നെ ഈ സ്ഥാപനത്തിൽ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു. ഈ വാർത്ത പുറത്തുവന്നതോടെ കോർപ്പറേറ്റ് ലോകത്തെ ചൂഷണങ്ങളെക്കുറിച്ച് വ്യാപകമായ വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു.

Comments
Please Login to comment.
LATEST NEWS
വേദി വിടാതെ ട്രംപ്, ഒടുവിൽ ഇൻഫന്റിനോയുടെ ഇടപെടൽ; ലോകകപ്പ് സമ്മാനദാന വേദിയിലെ നാടകീയ രംഗങ്ങൾ ചർച്ചയാകുന്നു
ആശുപത്രികളിൽ ഭക്ഷണം നൽകുന്നതിന് സർക്കാരിന് എതിർപ്പില്ല: ആരോഗ്യ മന്ത്രി കെ. മുരളീധരൻ
90 മിനിറ്റിൽ ഒറ്റ ഷോട്ട് പോലുമില്ല ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിൻറെ റെക്കോർഡുമായി അർജൻ്റീന
കണ്ണീരണിഞ്ഞ് ഫലസ്തീൻ; ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ 17-കാരൻ ഫുട്ബോൾ താരം ഫാദി ഹംദല്ലയ്ക്ക് യാത്രാമൊഴി
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവഗൗഡ (89) അന്തരിച്ചു
വായനയും അച്ചടക്കവും വിജയത്തിന്റെ വഴികാട്ടികൾ: ചൈത്ര തെരേസ ജോൺ IPS
രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർധന: കേരളത്തിൽ 115 രോഗികൾ; മുൻകരുതൽ വേണമെന്ന് നിർദ്ദേശം
മരണക്കയത്തിൽ നിന്ന് മാലാഖയെപ്പോലെ; മാഞ്ഞാലിപ്പുഴയിലേക്ക് ജീവൻ പണയം വച്ച് ചാടി ബസ് ഡ്രൈവർ അജേഷ്, വിദ്യാർഥിനിക്ക് പുതുജീവൻ!