Saturday, September 05, 2026
News99 Kerala

കോഴിക്കോട് പള്ളിമുറ്റത്ത് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

Logo
Kerala April 16, 2026 | 06:40 AM
News Image
നഗരമധ്യത്തിലെ മദർ ഓഫ് ഗോഡ് കത്തീഡ്രൽ പള്ളിക്ക് സമീപം ആറുമാസം വളർച്ചയെത്തിയ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നു . സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിനി ഫ്രാങ്കോയെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നു . പള്ളിക്ക് പിൻവശത്തെ വരാന്തയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം.

പാലക്കാട് നിന്നും എത്തിയ തീർത്ഥാടക സംഘമാണ് ഇന്ന് പുലർച്ചെ മൃതദേഹം ആദ്യം കണ്ടത് . ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പള്ളിയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഫ്രാങ്കോയെ പോലീസ് തിരിച്ചറിഞ്ഞത്. പള്ളി പരിസരത്തെ വരാന്തയിൽ വെച്ച് പ്രസവിച്ച ശേഷം കുഞ്ഞിനെ അവിടെ തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പൊക്കിൾക്കൊടി വേർപെടുത്താത്ത നിലയിലായിരുന്നു മൃതദേഹം.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.