Saturday, September 05, 2026
News99 Kerala

യുവേഫ ചാമ്പ്യൻസ് ലീഗ് കോർട്ടർ ഫൈനലിന്റെ രണ്ടാം പാദം മത്സരങ്ങളിൽ നാടകീയമായ അന്ത്യം

Logo
Sports April 15, 2026 | 05:20 AM
News Image
യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദ മത്സരങ്ങളിൽ നാടകീയമായ അന്ത്യം. വമ്പൻമാരായ ലിവർപൂളും ബാഴ്‌സലോണയും ടൂർണമെന്റിൽ നിന്ന് പുറത്ത് നിലവിലെ ചാമ്പ്യന്മാർ. പാരിസ് സെന്റ് ജെർമെയ്ൻ (പി.എസ്.ജി) ലിവർപൂളിനെ തകർത്തു സെമിയിലേക്ക് മുന്നേറിയപ്പോൾ, വാശിയേറിയ പോരാട്ടത്തിനൊടുവിൽ ബാഴ്‌സലോണയെ കീഴടക്കിയിരിക്കുന്നു അത്‌ലറ്റിക്കോ മാഡ്രിഡും അവസാന നാലിൽ ഇടംപിടിച്ചു.

ആൻഫീൽഡിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ ലിവർപൂളിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് പി.എസ്.ജി പരാജയപ്പെടുത്തി
ആദ്യ പാദത്തിൽ പാരീസിൽ വെച്ച് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചിരുന്ന പി.എസ്.ജി, ഇതോടെ രണ്ട് പാദങ്ങളിലുമായി 4-0 എന്ന ആധികാരിക ലീഡോടെ സെമിയിലേക്ക് ടിക്കറ്റെടുത്തു. രണ്ടാം പകുതിയിൽ ഉസ്മാൻ ഡെംബെലെ നേടിയ രണ്ട് ഗോളുകളാണ് (72', 90+1') ഇംഗ്ലീഷ് ക്ലബ്ബിന്റെ എല്ലാ പ്രതീക്ഷകളും തകർത്തു.

അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ വീരോചിതമായ പോരാട്ടം കാഴ്ചവെച്ചെങ്കിലും ബാഴ്‌സലോണയ്ക്ക് രക്ഷയുണ്ടായില്ല. മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബാഴ്‌സലോണ വിജയിച്ചെങ്കിലും, ഇരുപാദങ്ങളിലുമായി 3-2 എന്ന സ്കോറിന് അത്‌ലറ്റിക്കോ മാഡ്രിഡ് സെമിയിലേക്ക് യോഗ്യത നേടിയിരിക്കുന്നു. ആദ്യ പാദത്തിൽ ക്യാമ്പ് നൗവിൽ വെച്ച് നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് അത്‌ലറ്റിക്കോ ബാഴ്‌സയെ വീഴ്ത്തിയിരിക്കുന്നു.

എവേ ഗ്രൌണ്ടിൽ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലമീൻ യമാൽ, ഫെറാൻ ടോറസ് എന്നിവരുടെ ഗോളുകളിൽ ബാഴ്സ ഒപ്പം പിടിച്ചിരുന്നു. എന്നാൽ, അഡെമോള ലുക്ക്മാൻ നേടിയ ഗോൾ അത്‌ലറ്റിക്കോയുടെ രക്ഷയ്ക്കെത്തി. അവസാന നിമിഷങ്ങളിൽ ഒരു ഗോൾ കൂടി കണ്ടെത്താൻ ബാഴ്‌സ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഡീഗോ സിമിയോണിയുടെ പ്രതിരോധ കോട്ട ഭേദിക്കാനായില്ല.

ഈ തോൽവിയോടെ ലിവർപൂളിനും ബാഴ്‌സലോണയ്ക്കും ഇനി ആഭ്യന്തര ലീഗുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും. നിലവിൽ ലാ ലിഗയിൽ ഒന്നാമതുള്ള ബാഴ്‌സലോണ കിരീടം ലക്ഷ്യമിടുമ്പോൾ, പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്തുള്ള ലിവർപൂളിന് അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുക എന്നതാകും പ്രധാന ലക്ഷ്യം.

ഇന്ന് നടക്കുന്ന രണ്ടാംപാദ ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ബയേൺ മ്യൂണിക്ക് റയൽ മാഡ്രിഡിനെയും ആഴ്‌സനൽ സ്‌പോർട്ട് ലിസ്ബണെയും നേരിട്ടു. റയലിന്റെ മൈതാനത്ത് നടന്ന ആദ്യപാദത്തിൽ 1-2 ന് ജയിച്ചിരുന്ന ബയേണിന് ഇന്ന് സ്വന്തം തട്ടകത്തിൽ സമനില നേടിയാലും സെമിയിലേക്ക് മുന്നേറാം. എവേ മത്സരത്തിൽ ഒരു ഗോളിന് ജയിച്ച ആഴ്‌സനലും ഇന്ന് ഹോം ഗ്രൗണ്ടിൽ ഇറങ്ങുന്നത് സെമി ബർത്ത് ലക്ഷ്യമിട്ടാണ്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.