Saturday, September 05, 2026
News99 Kerala

ഇറാനെതിരെ യുദ്ധം ജയിച്ചെന്ന് എന്ന് റൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഭരണകൂടത്തിന്റെ തലപ്പത്ത് വൻ അഴിച്ചു പണി.

Logo
Editors Pick April 03, 2026 | 05:58 AM
News Image
ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാണ്ടി ജോർജിനോട് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് രാജിവെക്കാൻ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെ, അറ്റോർണി ജനറൽ പാം ബോണ്ടിയെയും ഡൊണാൾഡ് ട്രംപ് സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അമേരിക്കൻ സൈന്യത്തെ കൂടുതൽ കരുത്തുറ്റതാക്കാനും പ്രവർത്തനരീതികളിൽ മാറ്റം വരുത്താനുമാണ് റാണ്ടി ജോർജിനെ മാറ്റുന്നതെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. കാലാവധി തീരാൻ ഒരു വർഷം ബാക്കിനിൽക്കെയാണ് ഈ പുറത്താക്കൽ. 2023 ഓഗസ്റ്റ് മുതൽ പദവിയിലുള്ള റാണ്ടി ജോർജ്, ഒന്നാം ഗൾഫ് യുദ്ധം, ഇറാഖ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ച പരിചയസമ്പന്നനായ ഉദ്യോഗസ്ഥനാണ്. പീറ്റ് ഹെഗ്‌സെത്ത് അധികാരമേറ്റ ശേഷം പുറത്താക്കപ്പെടുന്ന പത്താമത്തെ മുതിർന്ന ജനറലാണദ്ദേഹം. നിലവിൽ ജനറൽ ക്രിസ്റ്റഫർ ലാനീവിനാണ് സൈന്യത്തിന്റെ താൽക്കാലിക ചുമതല. യുദ്ധസമയത്തെ ഈ നേതൃമാറ്റം അമേരിക്കയുടെ പ്രതിരോധ നീക്കങ്ങളെ ബാധിക്കുമെന്ന് വിലയിരുത്തുന്നു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.