Saturday, September 05, 2026
News99 Kerala

യുവ നടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു .സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

Logo
Editors Pick March 31, 2026 | 05:59 PM
News Image
യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് പ്രശസ്ത സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത് .
നടിയുടെ പരാതി നിലവിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് . ഇടുക്കി എസ്.പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ചാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.

ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത് .നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം അതീവ രഹസ്യമായാണ് അറസ്റ്റ് നടപടികളിലേക്ക് പോലീസ് കടന്നത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നടിയാണ് പരാതിക്കാരി. സിനിമാ സെറ്റിൽ വെച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് കാട്ടി നടി ഡി.ജി.പിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകുകയായിരുന്നു.

പരാതിയുടെ ഗൗരവം കണക്കിലെടുത്ത് രണ്ട് ദിവസം മുൻപ് വനിതാ പോലീസ് സ്റ്റേഷനിൽ വെച്ച് നടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. നടിയുടെ മൊഴിയിൽ പ്രാഥമികമായി സത്യമുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് പോലീസ് നടപടി. നിലവിൽ തൊടുപുഴ പോലീസിന്റെ കസ്റ്റഡിയിലുള്ള രഞ്ജിത്തിനെ ഉടൻ തന്നെ കൊച്ചി പോലീസിന് കൈമാറും. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ മേൽനോട്ടത്തിലാണ് കേസിന്റെ തുടർനടപടികൾ നടക്കുന്നത്.

സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിൽ പ്രമുഖ സംവിധായകന്റെ അറസ്റ്റ് സിനിമാ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മുൻപും സമാനമായ ആരോപണങ്ങൾ രഞ്ജിത്തിനെതിരെ ഉയർന്നിരുന്നെങ്കിലും, നിലവിലെ കേസ് പുതിയ പരാതിയുടെ അടിസ്ഥാനത്തിലുള്ളതാണ്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.