Monday, July 20, 2026
News99 Kerala

ജെ എസ് എസ് താനൂർ ഫ്രീഡം സ്ക്വയറിൽ യുദ്ധവിരുദ്ധ പ്രതിജ്ഞാ സംഗമം നടത്തി.

Logo
Editors Pick March 28, 2026 | 12:36 PM
News Image
താനൂർ :
ലോക മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണിയായി മാറിയ യുദ്ധത്തിനെതിരെ ജനാധിപത്യ സംരക്ഷണ സമിതി.JSS. മലപ്പുറം ജില്ലാ കമ്മിറ്റി താനൂർ ഫ്രീഡം സ്ക്വയറിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ പ്രതിജ്ഞാ സംഗമം ജെഎസ്എസ് മലപ്പുറം ജില്ലാ സെക്രട്ടറി സി എം കെ മുഹമ്മദ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ഉദ്ഘാടനം ചെയ്തു ജെഎസ്എസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് എം സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു സാമൂഹിക പ്രവർത്തകൻ ബാബു കാരാട്ട് മുഖ്യപ്രഭാഷണം നടത്തി . വി ഹരിദാസ് സന്തോഷ് താനൂർ കേശവദാസ് നടുവട്ടം പി ഉസ്മാൻ കെ ഷാജി കെ ബാബു പരമേശ്വരൻ താനൂർ എന്നിവർ പ്രസംഗിച്ചു രാജ്യത്തിന്റെ അതിർവരമ്പുകൾ ഇല്ലാതെ യുദ്ധക്കെടുതികളിൽ പ്രയാസമനുഭവിക്കുന്നവരുടെയും മരിച്ചുവീഴുന്നവരുടെയും അവരുടെ കുടുംബത്തിന്റെയും ദുഃഖത്തിൽ അതിയായ സങ്കടവും ദുഃഖവും രേഖപ്പെടുത്തി ഞങ്ങൾ പങ്കുചേരുന്നതായി ഉദ്ഘാടന പ്രസംഗത്തിൽ സിഎംകെ മുഹമ്മദ് പറഞ്ഞു കൊല്ലുന്നവർക്ക് അറിയുന്നില്ല ഞങ്ങൾ എന്തിനു കൊല്ലുന്നു എന്ന് മരിച്ചുവീഴുന്ന നിരപരാധികൾക്ക് അറിയുന്നില്ല ഞങ്ങൾ എന്തിനു മരിച്ചുവീഴുന്നു എന്ന് താല്പര്യ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനും നിലനിർത്തുന്നതിനു വേണ്ടി ഈ കൊടും പാതകം ചെയ്യുന്നവർ ഇന്നല്ലെങ്കിൽ നാളെ ലോകത്തിന്റെ മുമ്പിൽ മറുപടി പറയേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

Comments
Please Login to comment.
LATEST NEWS
ആശുപത്രികളിൽ ഭക്ഷണം നൽകുന്നതിന് സർക്കാരിന് എതിർപ്പില്ല: ആരോഗ്യ മന്ത്രി കെ. മുരളീധരൻ
90 മിനിറ്റിൽ ഒറ്റ ഷോട്ട് പോലുമില്ല ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിൻറെ റെക്കോർഡുമായി അർജൻ്റീന
കണ്ണീരണിഞ്ഞ് ഫലസ്തീൻ; ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ 17-കാരൻ ഫുട്ബോൾ താരം ഫാദി ഹംദല്ലയ്ക്ക് യാത്രാമൊഴി
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവഗൗഡ (89) അന്തരിച്ചു
വായനയും അച്ചടക്കവും വിജയത്തിന്റെ വഴികാട്ടികൾ: ചൈത്ര തെരേസ ജോൺ IPS
രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർധന: കേരളത്തിൽ 115 രോഗികൾ; മുൻകരുതൽ വേണമെന്ന് നിർദ്ദേശം
മരണക്കയത്തിൽ നിന്ന് മാലാഖയെപ്പോലെ; മാഞ്ഞാലിപ്പുഴയിലേക്ക് ജീവൻ പണയം വച്ച് ചാടി ബസ് ഡ്രൈവർ അജേഷ്, വിദ്യാർഥിനിക്ക് പുതുജീവൻ!
യുഎസ് വ്യോമാക്രമണത്തിന് ഇറാന്റെ ശക്തമായ തിരിച്ചടി; ജോർദാനിലെ യുഎസ് സൈനിക താവളം തകർത്തു