Monday, July 20, 2026
News99 Kerala

നിയന്ത്രണം വിട്ട ബസ് മതിൽ തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചുകയറി, ഉറങ്ങുകയായിരുന്ന വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്; സംഭവം കോഴിക്കോട്

Logo
Editors Pick March 23, 2026 | 10:23 AM
News Image
കോഴിക്കോട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലും തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചുകയറി. ഇന്ന് രാവിലെ കോഴിക്കോട് അഴിഞ്ഞിലത്താണ് സംഭവം.

ബസ് മതിൽ തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചുകയറുന്നതിന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഉറങ്ങികിടക്കുകയായിരുന്ന വീട്ടുകാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ക്ക് പരിക്കേറ്റു. കരാടിയിൽ നിന്ന് സര്‍വീസ് ആരംഭിക്കുന്നതിനായി പുറപ്പെട്ട സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. അഴിഞ്ഞിലത്ത് ഇറക്കവും വളവും കഴിഞ്ഞ് വന്ന ബസ് അമിത വേഗതയിൽ നിയന്ത്രണം വിട്ട് വീടിന്‍റെ മതില്‍ ഇടിച്ചു തകര്‍ത്ത് വരുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

മതിലിൽ ഇടിച്ച് ബസിന്‍റെ വേഗത കുറഞ്ഞതിനാൽ വീടിന്‍റെ ചുമരിൽ ഇടിച്ച് നിൽക്കുകയായിരുന്നു.

വീടിന്‍റെ ഗ്ലാസുകളും എസിയടക്കമുള്ള ഉപകരണങ്ങളും അടക്കം തകര്‍ന്നു. വലിയ ശബ്ദം കേട്ടും പുക ഉയര്‍ന്നതും കണ്ടാണ് വീട്ടിലുണ്ടായിരുന്ന മകളും അമ്മയും എഴുന്നേറ്റത്. വീട്ടുകാര്‍ വരുന്നതിന് മുന്‍പെ തന്നെ ബസിലെ ഡ്രൈവര്‍ ഇറങ്ങിപോയിരുന്നു.

യാത്രക്കാരെ എടുക്കാനായി പോയ ബസായിരുന്നതിനാൽ അപകട സമയത്ത് യാത്രക്കാരുണ്ടായിരുന്നില്ല. ഡ്രൈവര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. വീടിന്‍റെ ബെഡ് റൂമിനോട് ചേര്‍ന്നാണ് ബസ് ഇടിച്ചുനിന്നത്. ബസ് ഡ്രൈവര്‍ ആശുപത്രിയിൽ ചികിത്സ തേടിയതായാണ് വിവരം.

മതിൽ ഇല്ലായിരുന്നെങ്കിൽ വീട് അടക്കം തകരുന്ന സ്ഥിതിയുണ്ടാകുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ബസിന്‍റെ ആള്‍ക്കാരെ വിളിച്ചിട്ട് കിട്ടിയില്ലെന്നും ഡ്രൈവറടക്കമുള്ളയാളുകളെക്കുറിച്ച് വിവരമില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. അപകടത്തിൽ വീട്ടുകാര്‍ പൊലീസിൽ പരാതി നൽകി.

Comments
Please Login to comment.
LATEST NEWS
ആശുപത്രികളിൽ ഭക്ഷണം നൽകുന്നതിന് സർക്കാരിന് എതിർപ്പില്ല: ആരോഗ്യ മന്ത്രി കെ. മുരളീധരൻ
90 മിനിറ്റിൽ ഒറ്റ ഷോട്ട് പോലുമില്ല ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിൻറെ റെക്കോർഡുമായി അർജൻ്റീന
കണ്ണീരണിഞ്ഞ് ഫലസ്തീൻ; ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ 17-കാരൻ ഫുട്ബോൾ താരം ഫാദി ഹംദല്ലയ്ക്ക് യാത്രാമൊഴി
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവഗൗഡ (89) അന്തരിച്ചു
വായനയും അച്ചടക്കവും വിജയത്തിന്റെ വഴികാട്ടികൾ: ചൈത്ര തെരേസ ജോൺ IPS
രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർധന: കേരളത്തിൽ 115 രോഗികൾ; മുൻകരുതൽ വേണമെന്ന് നിർദ്ദേശം
മരണക്കയത്തിൽ നിന്ന് മാലാഖയെപ്പോലെ; മാഞ്ഞാലിപ്പുഴയിലേക്ക് ജീവൻ പണയം വച്ച് ചാടി ബസ് ഡ്രൈവർ അജേഷ്, വിദ്യാർഥിനിക്ക് പുതുജീവൻ!
യുഎസ് വ്യോമാക്രമണത്തിന് ഇറാന്റെ ശക്തമായ തിരിച്ചടി; ജോർദാനിലെ യുഎസ് സൈനിക താവളം തകർത്തു