Saturday, September 05, 2026
News99 Kerala

സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് വണ്‍ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ വ്യാഴാഴ്ച ആരംഭിക്കും.

Logo
Kerala March 05, 2026 | 10:41 AM
News Image
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് വണ്‍ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ വ്യാഴാഴ്ച ആരംഭിക്കും.

എസ്എസ്എല്‍സി: 4.18 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. കേരളം, ഗള്‍ഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി ആകെ 3,031 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. വ്യാഴാഴ്ച ഒന്നാം ഭാഷ പാര്‍ട്ട്-1 പരീക്ഷയാണ് നടക്കുന്നത്.

പ്ലസ് വണ്‍: ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 1,984 കേന്ദ്രങ്ങളിലായി 4.11 ലക്ഷം വിദ്യാര്‍ത്ഥികളും, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 389 കേന്ദ്രങ്ങളിലായി 26,821 വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതും.

പ്ലസ് ടു: പ്ലസ് ടു പരീക്ഷകള്‍ വെള്ളിയാഴ്ച ആരംഭിക്കും. ഹയര്‍ സെക്കന്‍ഡറിയില്‍ 4.57 ലക്ഷം വിദ്യാര്‍ത്ഥികളും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 26,820 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷയ്ക്ക് ഹാജരാകുന്നത്.

എസ്എസ്എല്‍സി ഫലം മെയ് മൂന്നാം വാരത്തോടെ പ്രസിദ്ധീകരിക്കും.
ഫലം വന്നതിന്റെ പിറ്റേദിവസം മുതല്‍ പ്ലസ് വണ്‍ പ്രവേശനം ആരംഭിക്കുകയും ജൂണ്‍ 18-ഓടെ ക്ലാസുകള്‍ തുടങ്ങുകയും ചെയ്യും

പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ അശാന്തി കണക്കിലെടുത്ത് ഗള്‍ഫ് രാജ്യങ്ങളിലെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 7-ലേക്ക് സംസ്ഥാന സര്‍ക്കാര്‍ മാറ്റിയിട്ടുണ്ട്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.