Saturday, September 05, 2026
News99 Kerala

നോമ്പുകാരനായ 13 കാരനെ ബർത്ത് ഡേ പാർട്ടിക്കെന്ന് പറഞ്ഞ് കാറിൽ കയറ്റി കൊണ്ടു പോയി വെടിവെച്ചുകൊന്നു.

Logo
Editors Pick March 05, 2026 | 09:31 AM
News Image
ലഖ്നൗ പോലീസ് പറയുന്നത് ജന്മദിന പാർട്ടിയിലുണ്ടായിരുന്ന സുഹൃത്തുക്കൾക്കൊപ്പം കാറിലിരിക്കവെ അബദ്ധത്തിൽ തോക്ക് പൊട്ടിയതാണെന്നാണ്.എന്നാൽ ഉനൈസിന്റെ നെറ്റിയുടെ മധ്യഭാഗത്തായാണ് വെടിയേറ്റതെന്നും ഇത് കൃത്യമായ ലക്ഷ്യത്തോടെയുള്ള കൊലപാതകമാണെന്നും കുട്ടിയുടെ പിതാവ് സമീർ ഖാൻ ആരോപിച്ചു. സ്‌കൂളിലെ പി.ടി.എ മീറ്റിംഗിനിടെ സഞ്ജീവ് ത്രിപാഠിയുമായി തർക്കമുണ്ടായിരുന്നുവെന്നും അന്ന് അദ്ദേഹം തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും സമീർ ഖാൻ പറയുന്നു. തന്റെ മകനെ ബലമായി വീട്ടിൽ നിന്ന് കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നും, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും കുടുംബം പരാതിപ്പെട്ടു.

സംഭവത്തിൽ സഞ്ജീവ് ത്രിപാഠി, അദ്ദേഹത്തിന്റെ മകൻ,ഡ്രൈവർ എന്നിവരുൾപ്പെടെ ആറ് പേർക്കെതിരെ കൊലപാതകത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. സഞ്ജീവ് ത്രിപാഠിയുടെ ലൈസൻസുള്ള തോക്കാണ് വെടിവയ്ക്കാൻ ഉപയോഗിച്ചത്. ഉപമുഖ്യമന്ത്രിയുടെയും മുൻ എം.എൽ.സി ഗുഡ്ഡു ത്രിപാഠിയുടെയും അടുത്ത ബന്ധുക്കളായതിനാൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് മടിക്കുകയാണെന്ന ആക്ഷേപമുണ്ട്.

അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് സമാജ്‌വാദി പാർട്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. യോഗി സർക്കാരിന്റെ ‘സീറോ ടോളറൻസ്’ നയം വെറും വാചകക്കസർത്ത് മാത്രമാണോ എന്ന് പ്രതിപക്ഷം ചോദിക്കുന്നു. കുറ്റവാളികളെ രണ്ട് ദിവസത്തിനുള്ളിൽ പിടികൂടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് മോഹൻലാൽഗഞ്ച് എം.പി ആർ.കെ. ചൗധരി മുന്നറിയിപ്പ് നൽകി. നിലവിൽ മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.