Saturday, September 05, 2026
News99 Kerala

ശബരിമല യുവതി പ്രവേശന ഫയലുകൾ കാണാനില്ല.ദേവസം ബോർഡിൽ അടിമുടി ദുരൂഹത

Logo
Editors Pick March 04, 2026 | 11:45 AM
News Image
യുവതീപ്രവേശന വിഷയത്തിൽ ബോർഡിന്റെ മുൻകാല നിലപാടുകളും കോടതി വ്യവഹാരങ്ങളും വ്യക്തമാക്കുന്ന രേഖകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. കേസ് ഫയലുകൾ പോയിട്ട് അവയുടെ പകർപ്പുകൾ പോലും ഓഫീസിൽ ലഭ്യമല്ലെന്ന് കണ്ടെത്തിയത് ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിനെയും മറ്റ് അംഗങ്ങളെയും അമ്പരപ്പിച്ചിട്ടുണ്ട്. ഫയലുകൾക്ക് എന്ത് സംഭവിച്ചു എന്നുള്ളത് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കും വ്യക്തതയില്ല.

വിവിധ കാലഘട്ടങ്ങളിൽ സർക്കാരുകളും ദേവസ്വം ബോർഡും സ്വീകരിച്ച നിലപാടുകൾ കേസിൽ നിർണ്ണായകമാണ്. 2007-ലെ എൽ.ഡി.എഫ് സർക്കാരിന്റെ സത്യവാങ്മൂലം, 2016-ലെ യു.ഡി.എഫ് സർക്കാരിന്റെയും പ്രയാർ ഗോപാലകൃഷ്ണൻ അധ്യക്ഷനായ ബോർഡിന്റെയും വിയോജനക്കുറിപ്പുകൾ എന്നിവയൊന്നും ഇപ്പോൾ ആസ്ഥാനത്തില്ല. രേഖകൾ വീണ്ടെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ, മുൻപ് സുപ്രീംകോടതിയിൽ ഈ കേസുകൾ കൈകാര്യം ചെയ്ത അഭിഭാഷകരിൽ നിന്ന് രേഖകളുടെ പകർപ്പ് ശേഖരിക്കാനാണ് ബോർഡിന്റെ ഇപ്പോഴത്തെ നീക്കം.

ഭക്തരുടെ വിശ്വാസ സംരക്ഷണത്തിനായി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന ബോർഡ് ആസ്ഥാനത്ത് നിന്ന് ഇത്രയും ഗൗരവകരമായ രേഖകൾ കാണാതായത് ഭരണപരമായ വീഴ്ചയായും അട്ടിമറിയായുമാണ് വിലയിരുത്തപ്പെടുന്നത്

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.