Saturday, September 05, 2026
News99 Kerala

സിഇഒ തിരൂർ താലൂക്ക് കമ്മിറ്റി സഹകരണ അസി. രജിസ്ട്രാർ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി

Logo
Editors Pick February 18, 2026 | 09:38 AM
News Image
കോ ഓപ്പറേറ്റിവ് എംപ്ലോയ്സ് ഓർഗനൈസേഷൻ (സി. ഇ.ഒ ) സംസ്ഥാനകമ്മറ്റിയുടെ പ്രതിഷേധ ക്യാമ്പയിന്റെ ഭാഗമായി സഹകരണ ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സി.ഇ.ഒ തിരൂർ താലൂക്ക് കമ്മറ്റി തിരൂർ അസിസ്റ്റൻ്റ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. സഹകരണ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കുക, അന്യായമായ ക്ലാസിഫിക്കേഷൻ മാനദണ്ഡങ്ങൾ ലഘൂകരിക്കുക, മെഡിസെപ് പദ്ധതിയിൽ സഹകരണ ജീവനക്കാരെ ഉൾപ്പെടുത്തുക , ക്ഷേമ പെൻഷൻ വിതരണ ഇൻസെൻ്റീവ് അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ധർണ്ണ നടത്തിയത്. മലപ്പുറം ജില്ലാ പഞ്ചായത്ത്‌ മെമ്പർ *വെട്ടം ആലിക്കോയ* ഉൽഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് റിയാസ് പാറക്കൽ അദ്ധ്യക്ഷനായിരുന്നു.സമീർ ഹുസൈൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സി. ഇ. ഒ സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ അൻവർ താനാളൂർ,സി.ഇ.ഒ.സ്റ്റേ റ്റ് സെക്രട്ടറി മുഹമ്മദ് അലി കുറ്റിപ്പുറം, ജില്ലാ ട്രഷറർ ജബ്ബാർ വളാഞ്ചേരി, ജില്ലാ വൈസ് പ്രസിഡന്റ്‌ ഇബ്രാഹിം കുറ്റിപ്പുറം,ജില്ലാ സെക്രട്ടറി ഫസൽ പൊന്മുണ്ടം, താലൂക് സീനിയർ വൈസ് പ്രസിഡന്റ്‌ പി. വി സമദ് പ്രസംഗിച്ചു. അഡ്വക്കേറ്റ് നസീർ അഹമ്മദ്‌ മുഖ്യപ്രഭാഷണം നടത്തി.ശിഹാബ് പാറക്കൽ നന്ദി പറഞ്ഞു,താലൂക് ഭാരവാഹികളായ ഷഹീൻ കന്മനം,ഹംസ കുട്ടി പൊന്മുണ്ടം,ഫാറൂഖ് തിരൂർ, ആഷിക്ക് ചെറിയമുണ്ടം,അബ്ദുള്ള താനാളൂർ,ഹാരിസ് കുറുമ്പത്തൂർ ,എന്നിവർ നേതൃത്വം നൽകി. ജീവനക്കാരുടെ അവകാശ പത്രിക അസിസ്റ്റൻ്റ് രജിസ്ട്രാർക്ക് സമർപ്പിച്ചു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.