Saturday, September 05, 2026
News99 Kerala

നിയമസഭാ തെരഞ്ഞെടുപ്പിന് കേരളം സജ്ജം:ഈ മാസം അവസാനമോ മാര്‍ച്ച്‌ ആദ്യമോ പ്രഖ്യാപനം ഉണ്ടായേക്കും

Logo
Editors Pick February 10, 2026 | 06:22 AM
News Image
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുളള നടപടികള്‍ അവസാനഘട്ടത്തിലാണെന്ന് കേന്ദ്ര ഇലക്ഷൻ കമ്മീഷൻ.

2026 ഫെബ്രുവരി അവസാന ആഴ്ചയിലോ മാർച്ച്‌ ആദ്യ അഴ്ചയിലോ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. കേന്ദ്ര സേനയെ വിന്യസിക്കുന്നത് സംബന്ധിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായുള്ള ചർച്ച പൂർത്തിയായി. തെരഞ്ഞെടുപ്പ് മുന്നൊരുക്കം വിലയിരുത്തുന്നതിനായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലെത്തും.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും പര്യടനം നടത്തും. അതിനുശേഷം സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തി ഡല്‍ഹിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂർണയോഗം ചേർന്നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് അസം, തമിഴ്‌നാട്, കേരളം, പശ്ചിമബംഗാള്‍, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ്

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിനായി കേരളവും സജ്ജമായി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബോധവല്‍ക്കരണം വ്യാഴാഴ്ച്ച തുടങ്ങും. എല്ലാ ജില്ലകളിലും വോട്ടിംഗ് മെഷീൻ പ്രദർശിപ്പിച്ച്‌ ബോധവല്‍ക്കരണം നടത്തും. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനവും ഉടൻ തുടങ്ങുമെന്നാണ് അറിയുന്നത്. ജില്ലാതലങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കും. ഇവിഎം പരിശോധനകള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി.

മുന്നൊരുക്കം വിലയിരുത്തുന്നതിനായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും അംഗങ്ങളും അടക്കമുള്ളവർ ഈമാസം 21ന് കേരളത്തിലെത്തും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലകളിലെ ചുമതലയുള്ള ഉദ്യോഗസ്ഥരോട് തിരുവനന്തപുരത്ത് എത്താൻ നിർദേശം നല്‍കിയതായാണ് വിവരം. ജില്ലാ കളക്ടർമാർ, ക്രമസമാധാന ചുമതലുള്ള ജില്ലാ പൊലീസ് മേധാവിമാർ, സംസ്ഥാനത്തെ പൊലീസ് നോഡല്‍ ഓഫീസർമാർ തുടങ്ങിയവരെ കമ്മീഷൻ നേരിട്ട് കാണും.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.