Saturday, September 05, 2026
News99 Kerala

എക്സൈസ്- തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്ക് പരാതി നൽകി

Logo
Kerala February 07, 2026 | 02:15 PM
News Image
വള്ളിക്കുന്ന്:
കൂട്ടുമൂച്ചി - അത്താണിക്കൽ റോഡിലെ പൊതുജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്ന മദ്യ വില്പനശാലക്കെതിരെ എക്സൈസ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രി എം ബി രാജേഷിന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ നേരിൽ കണ്ടു സംസാരിക്കുകയും പരാതി നൽകുകയും ചെയ്തു കോഡിനേറ്റർ പി എൻ അസീസ് കടലുണ്ടി, രക്ഷാധികാരിയായ അബ്ദുറഹീം പൂക്കത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ സുബൈർ പി പി, അബ്ദുൽ ഷുക്കൂർ പി എം എന്നിവരുടെ നേതൃത്വത്തിൽ അദ്ദേഹത്തിൻറെ അനക്സ് ഓഫീസിൽ എത്തി നേരിൽകണ്ട് കാര്യത്തിന്റെ ഗൗരവങ്ങൾ ബോധിപ്പിക്കുകയും ചെയ്തു

രാത്രി ഏറെ വൈകിയും മദ്യപാനികൾ സമീപവാസികളുടെ വീടുകളിലേക്ക് കയറി അസഭ്യം പറയുകയും വീടിന്റെ പറമ്പുകളിലും മറ്റും ഇരുന്ന് മദ്യപിക്കുകയും വൈകുന്നേരങ്ങളിൽ സ്കൂൾ കുട്ടികളെയടക്കം ഉപദ്രവിക്കുകയും ചെയ്യുന്നത് പതിവായതിനാൽ നാട്ടുകാർ ഒത്തുകൂടി ഒരുമാസം മുമ്പ് ആക്ഷൻ കൗൺസിൽ രൂപീകരിച്ചിരുന്നു.

ബീവറേജ് കോർപ്പറേഷന്റെ മദ്യവില്പനശാല ജനനിബിഡമായ കൂട്ടുമൂച്ചിയിലേക്ക് യാതൊരു മുന്നറിയിപ്പും കൂടാതെ മാറ്റി സ്ഥാപിക്കുകയും
മദ്യ വില്പന ശാലയോട് ചേർന്ന് ബാർ സൗകര്യം പോലെ അനധികൃതമായി ഏറെ അപകടസാധ്യതയോടെ ഗ്യാസ് സ്റ്റൗ അടക്കം പ്രവർത്തിപ്പിച്ച് ഭക്ഷണസാധനങ്ങൾ പാകം ചെയ്ത് വിളമ്പുന്നത് അടക്കം നടക്കുന്നതിനെ പറ്റി മന്ത്രിയെ ധരിപ്പിച്ചു, പൊതുസ്ഥലങ്ങളിൽ മദ്യപിക്കുന്നത് നിയമവിരുദ്ധമാണെങ്കിലും ജനവാസം എറെയുള്ള ഈ ഏരിയകളിൽ രാത്രികാലങ്ങളിൽ വീടുകളുടെ പറമ്പുകളിലേക്ക് വരെ കയറി മദ്യപാനികൾ വിളയാട്ടം നടത്തുകയാണ് പതിവ്, ഇതിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ മന്ത്രിക്കു പരാതി നൽകിയത്.

വിശദമായി പരിശോധിച്ച് വേണ്ട നടപടികൾ എടുക്കാം എന്ന് മന്ത്രി ഭാരവാഹികളോട് പറഞു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.