Saturday, September 05, 2026
News99 Kerala

എസ് പി സി പാസിംഗ് ഔട്ട് പരേഡ് നടത്തി

Logo
Editors Pick February 07, 2026 | 11:54 AM
News Image
*എസ്പിസി പാസിംഗ് ഔട്ട് പരേഡ് നടത്തി.&*

തിരൂർ:
ഏഴൂർ
ജിഎച്ച്എസ്എസ് സ്കൂളിലെ
2023-25 ബാച്ചിൻ്റെ പാസിംഗ് ഔട്ട് പരേഡ് ഏഴൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഗ്രൗണ്ടിൽ വെച്ച് നടന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട്‌
ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ തിരൂർ
സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് നസീർ തിരൂർക്കാട് പാസിംഗ് ഔട്ട് പരേഡിന് സല്യൂട്ട് സ്വീകരിച്ചു. പി ടി എ പ്രസിഡണ്ട് മനാഫ് പൂന്തല, വാർഡ് കൗൺസിലർ കെ കെ റിയാസ്, പ്രിൻസിപ്പൽ കുഞ്ഞവറാൻ കുട്ടി ടി കെ, ഹെഡ്മിസ്ട്രസ് ഹേമജ കാവുങ്ങൽ, എം പി ടി എ പ്രസിഡന്റ് റസിയ ഷാഫി, സ്റ്റാഫ് സെക്രട്ടറി രജനി എം,
ഹസ്സൻ മാസ്റ്റർ,
വുമൺ ഡ്രിൽ ഇൻസ്പെക്ടർ തിരൂർ പോലീസ് സ്റ്റേഷനിലെ ഹൈമാവതി, ശ്രീകാന്ത് സാർ,സ്നേഹ ടീച്ചർ സരസ്വതി ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു.
സ്കൂൾ എസ്പിസി സിപി ഒ പ്രസാദ് മാസ്റ്റർ,എ സി.പി.ഒ ഡോക്ടർ വിദ്യ എന്നിവർ പരേഡിന് നേതൃത്വം നൽകി.
കമാൻഡർ ആയി അഭിനന്ദ് പി യും സെക്കൻഡ് ഇന്‍ കമാൻഡറായി അഞ്ജന പി യും പരേഡ് നയിച്ചു.
2024-25 വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ എസ്പിസി കേഡറ്റുകൾക്ക് ചടങ്ങിൽ ഉപഹാരം നൽകി. ചടങ്ങിന് പിടിഎ എം പി ടി എ ഭാരവാഹികൾ spc അഡ്വൈസറി കമ്മിറ്റി മെമ്പേഴ്സ് എന്നിവർ സാക്ഷ്യം വഹിച്ചു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.