Monday, July 20, 2026
News99 Kerala

കേരളത്തിലെ എംപിമാർ പാർലമെന്റിനു മുന്നിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി

Logo
Editors Pick February 02, 2026 | 07:32 AM
News Image
കേന്ദ്ര ബജറ്റിൽ കേരളത്തെ പാടെ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് കേരളത്തിൽ നിന്നുള്ള എംപിമാർ പാർലമെന്റിന് മുന്നിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്

ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിന്റെ മുഖമുദ്ര കേരളത്തോടുള്ള കടുത്ത അവഗണന തന്നെയാണ്.

രാജ്രം കണ്ടത് രാജങയത്തിന്റെ പ്രതിസന്ധി, സാമ്പത്തിക അനിശ്ചിതത്വം, ദാരിദ്ര്യ നിർമ്മാർജനം തുടങ്ങിയ നിർണായക വിഷയങ്ങളെ പൂർണ്ണമായും അവഗണിച്ച ബജറ്റാണ് .

ഇന്നത്തെ ലോകത്ത് ഒരു രാജ്യത്തിന്റെ ശക്തി അളക്കപ്പെടുന്നത് വിജ്ഞാനവും അറിവും ആധാരമാക്കിയ വികസനത്തിലൂടെയാണ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തന്നെ വിജ്ഞാനാധിഷ്ഠിത സംവിധാനത്തിലേക്കാണ് മാറിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഈ സാധ്യത തിരിച്ചറിഞ്ഞ് രാജ്യത്തെ ആ ദിശയിലേക്ക് നയിക്കുന്ന ദീർഘദർശനപരമായ ഒരു സമീപനവും ഈ ബജറ്റിൽ എവിടെയും കാണാനില്ല.

കേരളത്തിന് അർഹമായ ഒരൊറ്റ പ്രധാന ആനുകൂല്യം പോലും ഈ ബജറ്റിൽ ഇടം പിടിച്ചിട്ടില്ല. ഏറെക്കാലമായി സംസ്ഥാന ജനത കാത്തിരിക്കുന്ന AIIMS എന്ന സ്വപ്നം ഈ പ്രാവശ്യവും അവഗണിക്കപ്പെട്ടു.

വിദേശ രാജ്യങ്ങളിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ അനേകം പ്രവാസികൾ നാട്ടിലേക്ക് മടങ്ങിവരുന്ന ഈ ഘട്ടത്തിൽ, അവരുടെ പുനരധിവാസത്തിനും തൊഴിൽ ഉറപ്പിനും സർക്കാർ ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങളെക്കുറിച്ച് ബജറ്റിൽ ഒരു പരാമർശം പോലും ഉണ്ടായില്ല.

തീരദേശ മേഖലകളിലെ ജനങ്ങൾ ഇന്നും കടുത്ത ആശങ്കയിലാണ്. അവരുടെ സുരക്ഷയും സമഗ്ര വികസനവും ഉറപ്പാക്കേണ്ടത് ഒരു സർക്കാരിന്റെ കടമയാണ്. എന്നാൽ ഈ വിഷയത്തിലും ബജറ്റ് മൗനം പാലിച്ചു.

ദാരിദ്ര്യ നിർമ്മാർജന രംഗത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന തൊഴിലുറപ്പ് പദ്ധതി ഇന്ന് ഫലപ്രദമായി നടപ്പാക്കാൻ കഴിയാത്ത നിലയിലേക്കാണ് കൊണ്ടുപോയിരിക്കുന്നത്.

സമഗ്ര വികസനവും സാമൂഹ്യ നീതിയും ഉറപ്പാക്കി പ്രാന്തവത്കരിക്കപ്പെട്ട എല്ലാ ജനവിഭാഗങ്ങളെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകേണ്ട ബജറ്റിന്റെ സ്ഥാനത്ത്, അവർക്കെതിരായ പ്രതികൂല സമീപനമാണ് ഈ ബജറ്റിന്റെ യഥാർത്ഥ മുഖം.

Comments
Please Login to comment.
LATEST NEWS
വേദി വിടാതെ ട്രംപ്, ഒടുവിൽ ഇൻഫന്റിനോയുടെ ഇടപെടൽ; ലോകകപ്പ് സമ്മാനദാന വേദിയിലെ നാടകീയ രംഗങ്ങൾ ചർച്ചയാകുന്നു
ആശുപത്രികളിൽ ഭക്ഷണം നൽകുന്നതിന് സർക്കാരിന് എതിർപ്പില്ല: ആരോഗ്യ മന്ത്രി കെ. മുരളീധരൻ
90 മിനിറ്റിൽ ഒറ്റ ഷോട്ട് പോലുമില്ല ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിൻറെ റെക്കോർഡുമായി അർജൻ്റീന
കണ്ണീരണിഞ്ഞ് ഫലസ്തീൻ; ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ 17-കാരൻ ഫുട്ബോൾ താരം ഫാദി ഹംദല്ലയ്ക്ക് യാത്രാമൊഴി
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവഗൗഡ (89) അന്തരിച്ചു
വായനയും അച്ചടക്കവും വിജയത്തിന്റെ വഴികാട്ടികൾ: ചൈത്ര തെരേസ ജോൺ IPS
രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർധന: കേരളത്തിൽ 115 രോഗികൾ; മുൻകരുതൽ വേണമെന്ന് നിർദ്ദേശം
മരണക്കയത്തിൽ നിന്ന് മാലാഖയെപ്പോലെ; മാഞ്ഞാലിപ്പുഴയിലേക്ക് ജീവൻ പണയം വച്ച് ചാടി ബസ് ഡ്രൈവർ അജേഷ്, വിദ്യാർഥിനിക്ക് പുതുജീവൻ!