Saturday, September 05, 2026
News99 Kerala

തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി 700ലധികം ആക്ടിവിസ്റ്റുകൾ

Logo
National April 21, 2026 | 06:52 AM
News Image
പശ്ചിമ ബംഗാൾ, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം പെരുമാറ്റട്ട ലംഘനമെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി യിരിക്കുന്നു. 700ലധികം ആക്ടിവിസ്റ്റുകൾ. പ്രസംഗം നഗ്നമായ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് വ്യക്തമാക്കി മുൻ ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ, അക്കാദമിക് വിദഗ്ധർ എന്നിവർ ഒപ്പിട്ട കത്താണ് കമ്മീഷന് സമർപ്പിച്ചു.വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ വോട്ടർമാരെ സ്വാധീനിക്കാനുള്ള മനഃപൂർവമായ ശ്രമമാണെന്നാണ് ഇവരുടെ പ്രധാന ആരോപണം. ഭരണഘടനാപരമായ പദവിയിലിരിക്കുന്ന വ്യക്തി സർക്കാർ സംവിധാനങ്ങളും ദൂരദർശൻ ഉൾപ്പെടെയുള്ള ഔദ്യോഗിക മാധ്യമങ്ങളും സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു എന്നത് ഗൗരവകരമായ കാര്യമാണ്.

പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ ഭരണകക്ഷിക്ക് സർക്കാർ പദവികൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കാൻ അനുവാദമില്ലെന്നിരിക്കെ, പ്രധാനമന്ത്രിയുടെ ഈ നീക്കം ജനാധിപത്യപരമായ തുല്യനീതിക്ക് വിരുദ്ധമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് ലഭിച്ച അതേ പ്രാധാന്യത്തോടെയും സമയദൈർഘ്യത്തോടെയും പ്രതിപക്ഷ പാർട്ടികൾക്കും അവരുടെ നിലപാടുകൾ വ്യക്തമാക്കാൻ ദേശീയ മാധ്യമങ്ങളിൽ അവസരം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടിരിക്കുന്നത് . ഭരണകൂടം ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ ഇടപെടണമെന്നും സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്നുമാണ് ഈ പ്രമുഖരുടെ കൂട്ടായ ആവശ്യം. കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുന്നത് വഴി വോട്ടർമാരുടെ തീരുമാനങ്ങളെ സ്വാധീനിക്കാൻ പ്രധാനമന്ത്രി ശ്രമിച്ചുവെന്നും ഇത് തിരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനമാണെന്ന്.റിപ്പോർട്ടിൽ വ്യക്തമാക്കി.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.