Saturday, September 05, 2026
News99 Kerala

മുഖ്യമന്ത്രി മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും കടുത്ത മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

Logo
National April 20, 2026 | 06:02 AM
News Image
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെ, മുഖ്യമന്ത്രി മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും കടുത്ത മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കാരും അക്രമകാരികളുമായ തൃണമൂൽ നേതാക്കൾ ഏപ്രിൽ 29-നകം നിയമത്തിന് മുന്നിൽ കീഴടങ്ങണമെന്നും, അല്ലാത്തപക്ഷം മേയ് നാലിന് വോട്ടെണ്ണൽ കഴിഞ്ഞാൽ ആരെയും വെറുതേവിടില്ലെന്നും മോദി പ്രഖ്യാപിച്ചിരിക്കുന്നത് .

ബംഗാളിലെ വിവിധ തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമായും സ്ത്രീ വോട്ടർമാരെ ലക്ഷ്യം വെച്ചായിരുന്നു മോദിപ്രസംഗിച്ചു. "അഴിമതിയിൽ മുങ്ങിക്കുളിച്ച തൃണമൂൽ നേതാക്കൾക്ക് ഞാൻ ഒരവസരം കൂടി നൽകുന്നു. ഏപ്രിൽ 29-നകം നിങ്ങൾ കീഴടങ്ങുക. മേയ് നാലിന് ശേഷം ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വരും. അതിനുശേഷം ജനങ്ങളെ കൊള്ളയടിച്ച ഒരാളെപ്പോലും നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടാൻ അനുവദിക്കില്ല," മോദി പറഞ്ഞത് .

തൃണമൂൽ കോൺഗ്രസ് സ്ത്രീ ശാക്തീകരണത്തിന് എതിരാണെന്ന് മോദി ആരോപിച്ചത് . സ്ത്രീകൾക്ക് വേണ്ടിയുള്ള സംവരണവും കേന്ദ്ര പദ്ധതികളും നടപ്പിലാക്കാൻ മമത സർക്കാർ തടസ്സം നിൽക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരിക്കുന്നത്. ബംഗാളിൽ തൃണമൂൽ അഴിച്ചുവിടുന്ന അക്രമങ്ങൾ അവസാനിപ്പിക്കാനുള്ള ഏക വഴി ബിജെപിയെ അധികാരത്തിലേറ്റുക എന്നതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.