Monday, July 20, 2026
News99 Kerala

മൽസ്യ ബന്ധന ബോട്ടിലെ എഞ്ചിൻ റൂമിൽ ഇറങ്ങിയ തൊഴിലാളി വിഷപ്പുകയേറ്റ് മരിച്ചു

Logo
Editors Pick April 18, 2026 | 01:14 PM
News Image
ബേപ്പൂർ:
ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ എഞ്ചിൻ റൂമിൽ നിന്ന് വിഷപ്പുകയേറ്റ് ഒരു തൊഴിലാളി മരിച്ചു. മൂന്നു പേർ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ. വെസ്റ്റ് ബംഗാൾ സ്വദേശിയായ ഷഹദാബ്ദാസ് (20) ആണ് മരിച്ചത്. പശ്ചിമബംഗാൾ സ്വദേശികളായ
റിപൻദാസ്,
ഗുനാന്ദർദാസ്, ബേപ്പൂര് സ്വദേശി ബാബു എന്നിവരാണ് ചികിത്സയിലുള്ളത്.

ബേപ്പൂരിൽ നിന്ന് ഇന്നലെ രാത്രിയോടെ മത്സ്യബന്ധനത്തിന് പോയ ആയിഷ ബോട്ടിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. 12പേരാണ് ബോട്ടിലുണ്ടായിരുന്നത്.

ബേപ്പൂരിൽ നിന്ന് 10 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തുന്നതിനിടെ ബോട്ടിൻ്റെ എഞ്ചിനിൽ വെള്ളം കയറിയെന്ന സംശയത്തിൽ
റൂമിൽ ഇറങ്ങിയ തൊഴിലാളിയാണ് ആദ്യം അപകടത്തിൽപ്പെട്ടത്.

തുടർന്ന് ഇയാളെ രക്ഷിക്കാൻ ഇറങ്ങിയ മറ്റ് മൂന്ന് തൊഴിലാളികളും അപകടത്തിൽ പെടുകയായിരുന്നു.

തുടർന്ന് മറ്റുജീവനക്കാർ
ഹാർബറിലെത്തിച്ച് തൊട്ടടുത്ത സ്വകാര്യ
ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഷഹദാബ്ദാസ് വെൻ്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങിയത്.

Comments
Please Login to comment.
LATEST NEWS
ആശുപത്രികളിൽ ഭക്ഷണം നൽകുന്നതിന് സർക്കാരിന് എതിർപ്പില്ല: ആരോഗ്യ മന്ത്രി കെ. മുരളീധരൻ
90 മിനിറ്റിൽ ഒറ്റ ഷോട്ട് പോലുമില്ല ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിൻറെ റെക്കോർഡുമായി അർജൻ്റീന
കണ്ണീരണിഞ്ഞ് ഫലസ്തീൻ; ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ 17-കാരൻ ഫുട്ബോൾ താരം ഫാദി ഹംദല്ലയ്ക്ക് യാത്രാമൊഴി
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവഗൗഡ (89) അന്തരിച്ചു
വായനയും അച്ചടക്കവും വിജയത്തിന്റെ വഴികാട്ടികൾ: ചൈത്ര തെരേസ ജോൺ IPS
രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർധന: കേരളത്തിൽ 115 രോഗികൾ; മുൻകരുതൽ വേണമെന്ന് നിർദ്ദേശം
മരണക്കയത്തിൽ നിന്ന് മാലാഖയെപ്പോലെ; മാഞ്ഞാലിപ്പുഴയിലേക്ക് ജീവൻ പണയം വച്ച് ചാടി ബസ് ഡ്രൈവർ അജേഷ്, വിദ്യാർഥിനിക്ക് പുതുജീവൻ!
യുഎസ് വ്യോമാക്രമണത്തിന് ഇറാന്റെ ശക്തമായ തിരിച്ചടി; ജോർദാനിലെ യുഎസ് സൈനിക താവളം തകർത്തു