Tuesday, April 07, 2026 Register Login Privacy Policy Contact Us
Logo
FOLLOW US:
BREAKING NEWS

ഐസിസി ട്വന്‍റി-20 ലോകകപ്പ് സൂപ്പര്‍ എട്ട് മത്സരങ്ങള്‍ക്ക് ഇന്നു തുടക്കമാകും

Logo
Sports February 21, 2026 | 01:40 AM
News Image
16 ടീമുകൾ മാറ്റുരച്ച ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്റെ പ്രാഥമികഘട്ടം ഇന്നലെ കഴിഞ്ഞു. ഗ്രൂപ്പ് ബിയിൽ പ്രഥമിക ഘട്ടത്തിലെ അവസാന മത്സരം ഓസ്ട്രേലിയയും ഒമാനും തമ്മിലായിരുന്നു.

16 ൽ ബാക്കിയുള്ളത് എട്ട്, സൂപ്പർ എട്ട്. സൂപ്പർ എട്ട് പോരാട്ടങ്ങൾക്ക് ഇന്നു തുടക്കമാകും. സൂപ്പർ എട്ട് ഗ്രൂപ്പ് 1 ൽ ഇന്ത്യ, സിംബാബ്വെ, വെസ്റ്റ് ഇന്ഡീസ്, ദക്ഷിണാഫ്രിക്ക ടീമുകളാണ്. ഗ്രൂപ്പ് രണ്ടില് പാക്കിസ്ഥാന്, ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസിലന്ഡ് ടീമുകളും. റൗണ്ട് റോബിന് അടിസ്ഥാനത്തില് ഗ്രൂപ്പില് എല്ലാ ടീമുകളും പരസ്പരം ഒരു തവണ ഏറ്റുമുട്ടും. രണ്ട് ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർ സെമിയിലേക്കു മുന്നേറും.

ഓസ്ട്രേലിയ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്ഡീസ് ടീമുകള് പ്രാഥമിക ഗ്രൂപ്പ് ഘട്ടം കടന്ന് സൂപ്പര് എട്ടില് എത്തിയാൽ ഗ്രൂപ്പ് ഒന്നിലും പാക്കിസ്ഥാന്, ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസിലന്ഡ് ടീമുകള് ഗ്രൂപ്പ് രണ്ടിലും ആയിരിക്കുമെന്ന് റാങ്കിംഗ് അടിസ്ഥാനത്തില് നേരത്തേ നിശ്ചയിക്കപ്പെട്ടിരുന്നു. ഈ ടീമുകളല്ലാതെ മറ്റു ടീമുകൾ സൂപ്പർ എട്ടിൽ എത്തിയാൽ പുറത്താകുന്ന ടീമിന്റെ സ്ഥാനം അവർക്കു ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓസ്ട്രേലിയ സൂപ്പർ എട്ട് കാണാതെ പുറത്തായപ്പോൾ അവസാന എട്ടിലേക്കു മുന്നേറിയ സിംബാബ്വെ ഗ്രൂപ്പ് ഒന്നില് ഉൾപ്പെട്ടത്.

ഇന്ത്യ

ക്യാപ്റ്റൻ: സൂര്യകുമാർ യാദവ്

ഗ്രൂപ്പ് എയിൽ കളിച്ച നാലു മത്സരങ്ങളിലും ജയിച്ച്‌ ഒന്നാം സ്ഥാനത്തോടെ സൂപ്പർ എട്ടിൽ. ഗ്രൂപ്പ് എയില് ആദ്യ മൂന്നു മത്സരങ്ങളിലും ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങി. ആദ്യ മത്സരത്തിൽ അമേരിക്കയെ 29 റൺസിനും തുടർന്ന് നമീബിയയെ 93 റൺസിനും കീഴടക്കി. മൂന്നാം മത്സരത്തിൽ ചിരവൈരികളായ പാക്കിസ്ഥാനെ കൊളംബോ ആര്. പ്രേമദാസ സ്റ്റേഡിയത്തില്വച്ച്‌ 61 റൺസിനു തകര്ത്തു. നെതർലാൻഡിന് എതിരായ മത്സരത്തിൽ ടോസ് നേടിയശേഷം ബാറ്റിംഗ് തെരഞ്ഞെടുത്തു. 17 റൺസിനായിരുന്നു ഇന്ത്യന് ജയം.

ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതല് റൺസ് നേടിയത് ഇഷാന് കിഷന്, നാല് ഇന്നിംഗ്സിൽ നിന്ന് 202.29 സ്ട്രൈക്ക്റേറ്റില് 176. ക്യാപ്റ്റന് സൂര്യകുമാര് യാദവ് (162), ശിവം ദുബെ (116) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്. വരുൺ ചക്രവര്ത്തിയാണ് (9) വിക്കറ്റ് വേട്ടയില് ഒന്നാമന്. അക്സര് പട്ടേല് (6), ഹാര്ദിക് പാണ്ഡ്യ (5), ജസ്പ്രീത് ബുംറ (4) എന്നിവര് പിന്നാലെയുണ്ട്. 22ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ അഹമ്മദാബാദിലാണ് സൂപ്പർ എട്ടില് ഇന്ത്യയുടെ ആദ്യ മത്സരം. നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ. നിലവിലെ ഫൈനലിസ്റ്റുകളാണ് ദക്ഷിണാഫ്രിക്ക.

ദക്ഷിണാഫ്രിക്ക

ക്യാപ്റ്റന്: എയ്ഡന് മാര്ക്രം

ഗ്രൂപ്പ് ഡിയിലെ നാലു മത്സരങ്ങളും ജയിച്ച്‌ ആധികാരികമായി സൂപ്പര് എട്ടില്. നിലവിലെ ഫൈനലിസ്റ്റുകളാണ് ദക്ഷിണാഫ്രിക്ക. ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തില് കാനഡയെ 57 റണ്സിനു തോല്പ്പിച്ചു. എന്നാല്, രണ്ടാം മത്സരത്തില് അഫ്ഗാനിസ്ഥാനെ മറികടക്കാന് രണ്ട് സൂപ്പര് ഓവര് കളിക്കേണ്ടിവന്നു.

മൂന്നാം മത്സരത്തില് കരുത്തരായ ന്യൂസിലന്ഡിനെ ഏഴ് വിക്കറ്റിനു കീഴടക്കി. യുഎഇയെ 40 പന്ത് ബാക്കിവച്ച്‌ ആറ് വിക്കറ്റിനു കീഴടക്കി മുഴുവന് ജയത്തോടെ ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായി.

ഗ്രൂപ്പ് ഘട്ടത്തില് ദക്ഷിണാഫ്രിക്കയുടെ റണ് വേട്ടയില് ഒന്നാം സ്ഥാനം ക്യാപ്റ്റന് എയ്ഡന് മാര്ക്രത്തിനാണ്, നാല് ഇന്നിംഗ്സില്നിന്ന് 187.36 സ്ട്രൈക്ക്റേറ്റില് 178. റയാന് റിക്കല്ടണ് (145), ക്വിന്റണ് ഡികോക്ക് (118) എന്നിവരാണ് തുടര്ന്നുള്ള സ്ഥാനങ്ങളില്.

കൂടുതല് വിക്കറ്റ് വീഴ്ത്തിയത് ലുങ്കി എന്ഗിഡി (8). മാര്ക്കോ യാന്സണ് (7), കോര്ബിന് ബോഷ് (5) എന്നിവരും വിക്കറ്റ് സ്വന്തമാക്കുന്നതില് മികവു പുലര്ത്തി. 22ന് ഇന്ത്യക്ക് എതിരേയാണ് സൂപ്പര് എട്ടിലെ ആദ്യ മത്സരം.

വെസ്റ്റ് ഇന്ഡീസ്

ക്യാപ്റ്റന്: ഷായ് ഹോപ്പ്

ഗ്രൂപ്പ് സിയിലെ നാലു മത്സരങ്ങളും ജയിച്ച്‌ ഒന്നാം സ്ഥാനക്കാരായാണ് വെസ്റ്റ് ഇന്ഡീസിന്റെ സൂപ്പര് എട്ട് പ്രവേശനം. ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകള്ക്കൊപ്പം നാലു മത്സരങ്ങളും ജയിച്ചെന്ന നേട്ടം വെസ്റ്റ് ഇന്ഡീസിനും സ്വന്തം. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില് സ്കോട്ട്ലന്ഡിനെ 35 റണ്സിനു കീഴടക്കി. തുടര്ന്ന് ഇംഗ്ലണ്ടിനെ 30 റണ്സിനു ഞെട്ടിച്ചു. നേപ്പാളിനെ ഒമ്പത് വിക്കറ്റിനും ഇറ്റലിയെ 42 റണ്സിനും തോല്പ്പിച്ച്‌ മുഴുവന് ജയമെന്ന നേട്ടം.

ഗ്രൂപ്പ് ഘട്ടത്തില് വെസ്റ്റ് ഇന്ഡീസിനായി ഏറ്റവും കൂടുതല് റണ്സ് നേടിയത് ക്യാപ്റ്റന് ഷായ് ഹോപ്പ്. നാല് ഇന്നിംഗ്സില്നിന്ന് 134.78 സ്ട്രൈക്ക്റേറ്റില് 155. സെര്ഫിന് റൂഥര്ഫോര്ഡ് (126), ഷിംറോണ് ഹെറ്റ്മെയര് (134) എന്നിവര്ക്കാണ് രണ്ടും മൂന്നും സ്ഥാനം. വിക്കറ്റ് വേട്ടയില് ഒന്നാമതുള്ളത് ഷാമര് ജോസഫും ജേസണ് ഹോള്ഡറും. ഇരുവർക്കും ഏഴ് വിക്കറ്റ് വീതം.

റൊമാരിയൊ ഷെപ്പേര്ഡും (6), ഗുഡാകേഷ് മോട്ടിയും (6) തൊട്ടുപിന്നിലുണ്ട്. 23ന് സിംബാബ്വെയ്ക്ക് എതിരേയാണ് വിന്ഡീസിന്റെ സൂപ്പര് എട്ടിലെ ആദ്യ മത്സരം.

സിംബാബ്വെ

ക്യാപ്റ്റന്: സിക്കന്ദര് റാസ

2026 ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പിലെ കറുത്ത കുതിരകള് എന്ന വിശേഷണം എന്തുകൊണ്ടും സിംബാബ്വെയ്ക്കു യോജിക്കും. ഗ്രൂപ്പ് ബിയില് ഓസ്ട്രേലിയയെയും ആതിഥേയരായ ശ്രീലങ്കയെയും കീഴടക്കിയ സിംബാബ്വെയുടെ ഒരു മത്സരം മഴയെത്തുടര്ന്ന് ഉപേക്ഷിച്ചു. ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഒമാനെ എട്ട് വിക്കറ്റിനു കീഴടക്കിയശേഷം ഓസ്ട്രേലിയയയെ 23 റണ്സിന് അട്ടിമറിച്ചു. ശ്രീലങ്കയെ ആറ് വിക്കറ്റിനും ഞെട്ടിച്ചു.

ഗ്രൂപ്പ് ഘട്ടത്തില് സിംബാബ്വെയുടെ റണ് വേട്ടയില് ഒന്നാമന് ബ്രയാന് ബെന്നെറ്റ്. മൂന്ന് ഇന്നിംഗ്സില്നിന്ന് 125 സ്ട്രൈക്ക്റേറ്റില് 175 റണ്സ്. തടിവനാഷെ മരുമാനി (90), ക്യാപ്റ്റന് സിക്കന്ദര് റാസ (75) എന്നിവരാണ് പിന്നില്. ബ്ലെസിംഗ് മുസാറബാനിയാണ് (9) വിക്കറ്റ് വേട്ടയില് ഒന്നാമത്. ബ്രാഡ് ഇവാന്സ് (8), റിച്ചാര്ഡ് നഗാരവ (3) എന്നിവര് പിന്നാലെയുണ്ട്. 23ന് വെസ്റ്റ് ഇന്ഡീസിന് എതിരേയാണ് സൂപ്പര് എട്ടിലെ ആദ്യ മത്സരം.

ന്യൂസിലന്ഡ്

ക്യാപ്റ്റന്:മിച്ചല് സാന്റ്നര്

ഗ്രൂപ്പ് ഡിയില് ദക്ഷിണാഫ്രിക്കയ്ക്കു പിന്നില് രണ്ടാം സ്ഥാനക്കാരായി സൂപ്പര് എട്ടില്. ദക്ഷിണാഫ്രിക്കയോടു മാത്രമാണ് (ഏഴ് വിക്കറ്റിന്) ഗ്രൂപ്പ് ഘട്ടത്തില് പരാജയപ്പെട്ടത്. അഫ്ഗാനിസ്ഥാനെ അഞ്ച് വിക്കറ്റിനും യുഎഇയെ 10 വിക്കറ്റിനും കാനഡയെ എട്ട് വിക്കറ്റിനും തോല്പ്പിച്ചു.

ടിം സീഫേര്ട്ടാണ് ടീമിന്റെ റണ് വേട്ടക്കാരില് ഒന്നാമന്. 167.96 സ്ട്രൈക്ക്റേറ്റില് 173 റണ്സ്. ഫിന് അലെന് (137), ഗ്ലെന് ഫിലിപ്സ് (119) എന്നിവരാണ് തുടര്ന്നുള്ള സ്ഥാനങ്ങളില്. മാറ്റ് ഹെന്റിയാണ് (4) വിക്കറ്റ് വേട്ടയില് ഒന്നാമത്. ജേക്കബ് ഡഫി (3) രണ്ടാമതുണ്ട്. ഇന്ന് പാക്കിസ്ഥാന് എതിരേയാണ് സൂപ്പര് എട്ടിലെ ആദ്യ മത്സരം.

പാക്കിസ്ഥാന്

ക്യാപ്റ്റന്:സല്മാന് ആഘ

ഗ്രൂപ്പ് ഘട്ടത്തില് ഇന്ത്യക്കെതിരേ മാത്രം തോല്വി. ഗ്രൂപ്പ് എയില് നെതര്ലന്ഡ്സിനെ മൂന്നു വിക്കറ്റിനും അമേരിക്കയെ 32 റണ്സിനും തോല്പ്പിച്ചു. ഇന്ത്യക്കു മുന്നില് 61 റണ്സിനു കീഴടങ്ങി. അവസാന മത്സരത്തില് നമീബിയയെ 102 റണ്സിനു തകര്ത്തെറിഞ്ഞു.

ഈ ലോകകപ്പില് റണ്വേട്ടയില് ഒന്നാം സ്ഥാനത്തുള്ള സാഹിബ്സാദ ഫര്ഹാനാണ് ടീമിന്റെ ബാറ്റിംഗ് കരുത്ത്. 164.17 സട്രൈക്ക് റേറ്റില് 220 റണ്സ് നേടി. ഈ ലോകകപ്പിലെ മൂന്നു സെഞ്ചുറികളില് ഒന്നിന്റെ അവകാശി. ഷദാബ് ഖാന് (88), ബാബര് അസം (66) എന്നിവരാണ് റണ് വേട്ടയില് ഫര്ഹാനു പിന്നിലുള്ളത്. വിക്കറ്റ് വേട്ടയില് ടീമിലെ മുമ്പന് ഉസ്മാന് താരിഖാണ് (8). സയീം അയൂബ് (5), ഷദാബ് ഖാന് (5) എന്നിവരാണ് പിന്നാലെയുള്ളത്. ഇന്ന് ന്യൂസിലന്ഡിന് എതിരേയാണ് സൂപ്പര് എട്ടിലെ ആദ്യ പോരാട്ടം.

ഇംഗ്ലണ്ട്

ക്യാപ്റ്റന്:ഹാരി ബ്രൂക്ക്

ഗ്രൂപ്പ് സിയില് വെസ്റ്റ് ഇന്ഡീസിനു പിന്നില് രണ്ടാം സ്ഥാനക്കാരായി സൂപ്പര് എട്ടില്. വെസ്റ്റ് ഇന്ഡീസിനോടു മാത്രമാണ് പരാജയപ്പെട്ടത് (30 റണ്സിന്). നേപ്പാളിനെതിരേ നാല് റണ്സിന് വിറച്ചു ജയിച്ചു. സ്കോട്ട്ലന്ഡിനെ അഞ്ച് വിക്കറ്റിനും ഇറ്റലിയെ 24 റണ്സിനും കീഴടക്കി.

ജേക്കബ് ബെഥേലാണ് ടീമിന്റെ ടോപ് സ്കോറര്. നാല് മത്സരങ്ങളില്നിന്ന് 134.90 സ്ട്രൈക്ക്റേറ്റില് 143 റണ്സ്. വില് ജാക്സ് (110), സാം കറന് (98) എന്നിവരാണ് പിന്നാലെയുള്ളത്. ജാമി ഓവര്ട്ടണ് (8) ആണ് വിക്കറ്റ് വേട്ടയില് ഒന്നാം സ്ഥാനത്ത്സാം കറന് (6), ആദില് റഷീദ് (6), ജോഫ്ര ആര്ച്ചര് (6) എന്നിവര് പിന്നിലുണ്ട്. 22ന് ശ്രീലങ്കയ്ക്ക് എതിരേയാണ് സൂപ്പര് എട്ടിലെ ആദ്യ മത്സരം.

ശ്രീലങ്ക

ക്യാപ്റ്റന്:ദുസുന് ഷനക

ഗ്രൂപ്പ് ബിയില് സിംബാബ്വെയ്ക്കു പിന്നില് രണ്ടാം സ്ഥാനക്കാര്. അയര്ലന്ഡിനെ 20 റണ്സിനും ഒമാനെ 105 റണ്സിനും ഓസ്ട്രേലിയയെ എട്ട് വിക്കറ്റിനും കീഴടക്കി. എന്നാല്, സിംബാബ്വെയോട് ആറ് വിക്കറ്റിനു തോറ്റു.

199 റണ്സ് നേടിയ പാത്തും നിസാങ്കയാണ് ടീമിന്റെ റണ് വേട്ടയില് ഒന്നാമന്. കുശാല്‍ മെന്ഡിസ് (182) രണ്ടാമതുണ്ട്. വിക്കറ്റ് വേട്ടയില് ഒന്നാമതുള്ളത് മഹേഷ് തീക്ഷണ, ദുഷാന് ഹേമന്ത എന്നിവരാണ്. ഇരുവര്ക്കും ആറ് വിക്കറ്റ് വീതം. 22ന് ഇംഗ്ലണ്ടിന് എതിരേയാണ് സൂപ്പര് എട്ടിലെ ആദ്യ മത്സരം

Comments
Please Login to comment.