Saturday, September 05, 2026
News99 Kerala

സംസ്ഥാനത്തിൻ്റെ റാപിഡ് റെയില്‍ മണ്ടൻ പദ്ധതി, കേരളത്തില്‍ ഇത് പ്രായോഗികമല്ല.തെരഞ്ഞെടുപ്പ് സ്റ്റണ്ടെന് ഇ ശ്രീധരൻ

Logo
Editors Pick January 30, 2026 | 09:32 AM
News Image
അതിവേഗ റെയിലുമായി താരതമ്യം ചെയ്യുമ്പോള്‍ ആർആർടിഎസ് സിമ്പിള്‍ വേസ്റ്റാണെന്നും കേരളത്തില്‍ അത് പ്രായോഗികമല്ലെന്നും മെട്രോമാൻ ഇ ശ്രീധരൻ. ഇ ശ്രീധരൻ്റെ അതിവേഗ റെയില്‍പ്പാതയ്ക്ക് കേന്ദ്രാനുമതി ലഭിച്ചെന്ന റിപ്പോർട്ടുകള്‍ക്കിടെയാണ് സംസ്ഥാന സർക്കാർ ആർആർടിഎസ് പ്രഖ്യാപിച്ചത്.

'സർക്കാരിന് വേറെ ഉദ്ദേശ്യം ഉണ്ടോ എന്നറിയില്ല്ന്നും അതിവേഗ റെയില്‍വേ എന്നത് ഇടതു സർക്കാർ ആശയം തന്നെയാണെന്നും അതിനാണ് ആദ്യം ജപ്പാനില്‍ നിന്ന് ആളെ കൊണ്ട് വന്നതെന്നും ഇപ്പോള്‍ എന്താണ് ഇങ്ങനെ ഒരു മാറ്റണമെന്നും ഇ ശ്രീധരൻ ചോദിച്ചു. മുഖ്യമന്ത്രിയോട് അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ച്‌ ആദ്യം സംസാരിച്ചിരുന്നു. അദ്ദേഹം ചർച്ചയില്‍ തൃപ്തി കാണിച്ചു. കേന്ദ്രത്തിനു കത്ത് എഴുതണം എന്ന് താൻ പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥർ വന്നു കാണുകയും ചെയ്തു. പക്ഷെ കത്തെഴുതാന്‍ മാത്രം മുഖ്യമന്ത്രി തയ്യാറായില്ലെന്നും അങ്ങനെയാണ് താൻ തന്നെ നേരിട്ട് ഇറങ്ങിയതെന്നും മെട്രോമാൻ പറഞ്ഞു.

ആർആർടിഎസ് കാരളത്തിന്റെ തെരെഞ്ഞടുപ് സ്റ്റണ്ട് മാത്രമാണ്. പ്രഖ്യാപനങ്ങള്‍ നടത്തിയാല്‍ പദ്ധതി വരില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമം മാത്രം. മാക്സിമം ചെങ്ങന്നൂർ - തിരുവനന്തപുരം റൂട്ടില്‍ ആർആർടിഎസ് നടപ്പിലാക്കാം. അതിന് അപ്പുറം വന്നാല്‍, വേഗം കുറയ്ക്കേണ്ടി വരുമെന്നും ഇ ശ്രീധരൻ പറയുന്നു.

ആർആർടിഎസ് ജനശ്രദ്ധ തിരിക്കാൻ കൊണ്ട് വന്നതാകാം നടക്കാൻ പോകുന്നില്ലെന്ന് എല്ലാവർക്കും അറിയാം. സ്ഥലം ഏറ്റെടുക്കാൻ സർക്കാരിന്‍റെ സഹായം വേണം. സര്‍വേ നടത്താൻ സ്റ്റേറ്റ് സഹായം വേണ്ട. സ്ഥലം ഏറ്റെടുപ്പ് കുറച്ചു കഴിഞ്ഞായിരിക്കും. അപ്പൊ ആരൊക്കെ ഉണ്ടാകും? ഈ സർക്കാർ ഉണ്ടാവുമോയെന്നും ഇ ശ്രീധരന്‍ ചോദിച്ചു.

തിരുവനന്തപുരം മുതല്‍ കാസർകോട് വരെ 583 കിലോമീറ്റർ നീളത്തിലുള്ള റെയില്‍ പദ്ധതിയ്ക്കാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. നാലുഘട്ടമായാണ് പദ്ധതി നടപ്പാക്കുക. ഇന്നലെ ബജറ്റിലും ഇതുസംബന്ധിച്ച പ്രഖ്യാപനം ധനമന്ത്രി നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയെ എതിർത്ത് ഇ ശ്രീധരൻ രംഗത്ത് വന്നിട്ടുള്ളത്

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.