Sunday, September 06, 2026
News99 Kerala

സ്വര്‍ണവില സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞു; വെള്ളി വിലയിലും ഇടിവ്; 22 കാരറ്റ് സ്വര്‍ണവില പവന് 5,240 രൂപ യാണ് കുറഞ്ഞത്

Logo
Editors Pick January 30, 2026 | 07:47 AM
News Image
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ചരിത്രത്തിൽ ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയില്‍ നിന്നാണ് സ്വർണവില താഴേക്ക് പോയത്.

ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 22 കാരറ്റ് സ്വർണം പവന് 5,240 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. സ്വർണത്തിന് പിന്നാലെ തന്നെ വെള്ളി വിലയിലും കുറവുണ്ടായി. ഇന്നലെ ഗ്രാമിന് 410 രൂപയായിരുന്ന വെള്ളിവിലയില്‍ ഇന്ന് ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. പത്ത് ഗ്രാമിന് 150 രൂപയും കുറഞ്ഞിട്ടുണ്ട്.

ഇന്നത്തെ സ്വർണവില (22 കാരറ്റ്)

ഒരു പവൻ: ₹ 1,25,120 (ഇന്നലെ ₹ 1,30,360 ആയിരുന്നു).

ഒരു ഗ്രാം: ₹ 15,640 (ഇന്നലത്തെ അപേക്ഷിച്ച്‌ ₹ 655 കുറഞ്ഞു).

മറ്റ് കാരറ്റുകളിലെ വില

18 കാരറ്റ്: ഒരു ഗ്രാമിന് ₹ 12,845 (₹ 535 കുറഞ്ഞു). ഒരു പവന് ₹ 1,02,760.

14 കാരറ്റ്: ഒരു ഗ്രാമിന് ₹ 10,005 (₹ 415 കുറഞ്ഞു).

9 കാരറ്റ്: ഒരു ഗ്രാമിന് ₹ 6,450 (₹ 265 കുറഞ്ഞു).

1 ഗ്രാം വെള്ളി: ₹ 395.

10 ഗ്രാം വെള്ളി: ₹ 3,950.

ഇന്നലെ രാവിലെ 1080 രൂപ ഗ്രാമിന് വർധിച്ച്‌ 22 കാരറ്റ് സ്വർണവില ഗ്രാമിന് 16395 ആയിരുന്നു. എന്നാല്‍ വൈകുന്നേരം സ്വർണവില കുറഞ്ഞ് ഗ്രാമിന് 16295 ആയി. ഇതോടെ പവൻ സ്വർണവില രാവിലെ രേഖപ്പെടുത്തിയ 1,31,160 ല്‍ നിന്ന് 1,30,360 രൂപയായി കുറഞ്ഞിരുന്നു .ഇന്ന് ഇത് വീണ്ടും 1,25,120 രൂപയിലേക്ക് താഴുകയായിരുന്നു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.