Sunday, September 06, 2026
News99 Kerala

ആഴ്ചയില്‍ അഞ്ചുദിവസത്തെ പ്രവൃത്തിദിനം നടപ്പാക്കണം, ചൊവ്വാഴ്ച (നാളെ) ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്ക്

Logo
Editors Pick January 26, 2026 | 05:15 PM
News Image
ന്യൂഡല്‍ഹി. ആഴ്ചയില്‍ അഞ്ചുദിവസത്തെ പ്രവൃത്തിദിനം നടപ്പാക്കണമെന്ന ആവശ്യവുമായി ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് യൂണിയൻ (യുഎഫ്ബിയു) ജനുവരി 27 ന് (നാളെ) രാജ്യവ്യാപകമായുള്ള സമരത്തിന് ആഹ്വാനം ചെയ്തു.

24-ന് നാലാം ശനിയും 25-ന് ഞായറാഴ്ചയും 26-ന് റിപ്പബ്ലിക് ദിനവും കാരണം അവധിയാണ്.

27-ന്റെ പണിമുടക്ക് കൂടി വരുന്നതോടെ തുടർച്ചയായ നാലു ദിവസത്തെ ബാങ്കിങ് പ്രവർത്തനങ്ങളെ ബാധിക്കും.ചീഫ് ലേബർ കമ്മിഷണറുമായുള്ള ജനുവരി 23-ലെ അനുരഞ്ജന ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് ഒൻപത് യൂണിയനുകളുടെ കൂട്ടായ്മയായ യുഎഫ്ബിയുവിന്റെ 27 ലെ സമരം.

വിശദമായ ചർച്ച നടന്നെങ്കിലും തങ്ങളുയർത്തിയ ആവശ്യത്തെക്കുറിച്ച്‌ ഉറപ്പ് ലഭിച്ചില്ലെന്ന് അധികൃതർ അറിയിച്ചു. അതുകൊണ്ടാണ് സമരമെന്നും അവർ വ്യക്തമാക്കി. തങ്ങളുടെ യഥാർഥ ആവശ്യത്തോട് സർക്കാർ പ്രതികരിക്കാത്തത് നിർഭാഗ്യകരമാണെന്നും അധികൃതർ അറിയിച്ചു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.