സാമൂഹിക മാധ്യമ പോസ്റ്റിന്റെ പേരിൽ. cmk. മുഹമ്മദ്ന് വധഭീഷണി; ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന് ആവശ്യം അഡ്വക്കേറ്റ് സിപി മുസ്തഫാനെ എതിർകക്ഷിയാക്കി പരാതിനൽകി
Editors Pick
September 18, 2026 | 04:48 AM
തിരൂരങ്ങാടി: സാമൂഹിക മാധ്യമത്തിലെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് തനിക്ക് വധഭീഷണിയുണ്ടായതായി ജനാധിപത്യ സംരക്ഷണ സമിതി. JSS.മലപ്പുറം ജില്ലാ സെക്രട്ടറിയും.UDF. മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ സി.എം.കെ. മുഹമ്മദ് ആഭ്യന്തരമന്ത്രിക്ക്പരാതി നൽകി. സംഭവത്തിൽ മലപ്പുറം ജില്ലയിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
15ന് സുഹൃത്തിന്റെ ഒരു കേസുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടി മജിസ്ട്രേറ്റ് കോടതിയിൽ എത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. കോടതി വളപ്പിൽ വെച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ സി.പി.എം സ്ഥാനാർഥിയായിരുന്ന അഡ്വ. സി.പി. മുസ്തഫ തന്നെ കണ്ടതായും തുടർന്ന് കോടതി വളപ്പിന് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയതായും പരാതിയിൽ പറയുന്നു.
തുടർന്ന് സി.പി.എം നേതാക്കൾക്കെതിരെയും പാർട്ടിക്കെതിരെയും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകളും കമന്റുകളും ഇടുന്നത് അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം തന്റെ ജീവന് തന്നെ ഭീഷണിയുണ്ടാകുമെന്നും സി.പി. മുസ്തഫ പറഞ്ഞതായി പരാതിയിൽ ആരോപിക്കുന്നു. കണ്ണൂർ, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ആളുകൾ തന്നെക്കുറിച്ച് അന്വേഷിച്ചതായും വീട്ടിന്റെ ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ അവർ എടുത്തിട്ടുണ്ടെന്നും പറഞ്ഞതായി പരാതിയിൽ പറയുന്നു.
തുടർന്ന് താൻ സി.പി.എം നേതാക്കൾക്കെതിരെ ഇട്ട ഏതെങ്കിലും പോസ്റ്റാണ് ഭീഷണിക്ക് കാരണമെന്ന് ചോദിച്ചപ്പോൾ, ഫേസ്ബുക്കിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിയിൽ കയറിയതുമായി ബന്ധപ്പെട്ട പോസ്റ്റാണെന്ന് സി.പി. മുസ്തഫ പറഞ്ഞതായും പരാതിയിൽ വ്യക്തമാക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് താൻ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് പരാതിയോടൊപ്പം സമർപ്പിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ തനിക്ക് ഭയവും ആശങ്കയുമുണ്ടെന്നും, രാഷ്ട്രീയമായും മറ്റും ഉയർന്ന സ്വാധീനമുള്ളവരാണ് ആരോപണവിധേയരെന്നും ചൂണ്ടിക്കാട്ടി എസ്.പിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
ജനാധിപത്യ സംരക്ഷണ സമിതി.JSS.മലപ്പുറം ജില്ലാ സെക്രട്ടറി സി.എം.കെ. മുഹമ്മദ് ആണ് 16.09.2026ന് കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നൽകിയത്.
Comments