Sunday, October 25, 2026
News99 Kerala

ചിറക്’ സിഗ്നേച്ചർ ക്യാമ്പയിന് തുടക്കമായി

Logo
Editors Pick September 14, 2026 | 10:40 AM
News Image
‘വിഭിന്ന ശേഷിക്കാരുടെ ക്ഷേമവും സാമൂഹിക പിന്തുണയും ലക്ഷ്യമാക്കി ഇ.എം.ഇ.എ. ഹയർ സെക്കൻഡറി സ്കൂൾ, അമൽ ഇൻപയെസ്സ്, ഡിവിഷൻ കൗൺസിലർ, സഹകാരികൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമ്പൂർണ വിഭിന്ന ശേഷി സൗഹൃദ ഗ്രാമം ‘ചിറക്’ പദ്ധതിയുടെ ഭാഗമായി ‘സിഗ്നേച്ചർ’ ക്യാമ്പയിന് തുടക്കമായി.

ഡിവിഷൻ കൗൺസിലർ ഫൗസിയ ഇഖ്ബാൽ ഒപ്പുവെച്ച് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

ചിറക് അംഗങ്ങളുടെ വീടുകൾ സന്ദർശിച്ച് അവരുടെ നിലവിലെ സാഹചര്യങ്ങളും കൂടുതൽ ശ്രദ്ധയും കരുതലും ആവശ്യമുള്ള മേഖലകളും നേരിട്ട് മനസ്സിലാക്കുന്നതിന്റെ ഭാഗമായാണ് വീടുകളിൽ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

ക്യാമ്പയിനിലൂടെ കൂടുതൽ ശ്രദ്ധ നൽകേണ്ട മേഖലകൾ കണ്ടെത്തി തുടർപദ്ധതികൾ നടപ്പാക്കും. തൊഴിൽ പരിശീലനം, സംരംഭ യൂണിറ്റുകൾ, പ്രത്യേക സംഗമങ്ങൾ, കലാ-കായിക പ്രോത്സാഹന പദ്ധതികൾ, ‘നാട്ടുവെളിച്ചം’ തുടങ്ങിയ പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

‘ചിറക്’ പദ്ധതിയുടെ ഭാഗമായി പുറത്തിറക്കുന്ന പുസ്തകത്തിലേക്ക് അംഗങ്ങളിൽനിന്ന് സർഗാത്മക കൃതികളും ശേഖരിച്ചു. ചിറക് ഗ്രാമം കോർഡിനേറ്റർ സാബിറ സി.പി., അധ്യാപക കോർഡിനേറ്റർ കെ.എം. ഇസ്മായിൽ മാസ്റ്റർ, തങ്ക പി., സുനിത കെ.വി. എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്നേഹസന്ദർശനം.

അംഗങ്ങളെ കൂടുതൽ ചേർത്തുനിർത്തുന്നതിനും അവരുടെ സ്വപ്നങ്ങൾക്കും സന്തോഷങ്ങൾക്കും കരുത്തേകുന്നതിനുമായി തുടർപ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് സംഘാടകർ അറിയിച്ചു.

Comments
Please Login to comment.
LATEST NEWS
എസ് എം എ കുട്ടികളുടെ മരുന്ന് മാറ്റം ശാസ്ത്രീയ ഫലം വരുന്നത് വരെ നിർത്തി വെക്കണം, പഴയ മരുന്ന് തുടരണം, എല്ലാ ജില്ലയിലും പരിശോധന വേണം - കേരള ഡെവലപ്മെന്റ് ഫോറം
സ്കൂട്ടർ ഇടിച്ച് കാൽ നട യാത്രക്കാരിയായ വയോധിക മരിച്ചു
ജനാധിപത്യത്തിൻ്റെ വീണ്ടെടുപ്പിന് സമര ജ്വാലകൾ പടരട്ടെ
കൊയിലാണ്ടിയിൽ പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെ
+2 വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞ് വീണു മരിച്ചു
ESAF Foundation സംഘടിപ്പിച്ച ബാലജ്യോതി ജില്ലാ കലാ-കായികോത്സവം വർണാഭമായി