Sunday, October 25, 2026
News99 Kerala

റിനിയുടെ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയില്ല: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ രാഹുൽ ഈശ്വർ

Logo
Editors Pick September 12, 2026 | 09:53 AM
News Image
യൂത്ത് കോൺഗ്രസ് മുൻ നേതാവും മുൻ എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടി റിനി ആൻ ജോർജ് ഉന്നയിച്ച ആരോപണങ്ങളിലെ യാഥാർത്ഥ്യം തനിക്ക് ബോധ്യപ്പെട്ടതായി രാഹുൽ ഈശ്വർ പറയുന്നു . രാഹുൽ മാങ്കൂട്ടത്തിലിനെതിരായ റിനിയുടെ തുറന്നുപറച്ചിൽ മുൻകൂട്ടി ആസൂത്രണം ചെയ്തതോ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമോ അല്ലെന്ന് താൻ 99 ശതമാനവും വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്ന പ്രമുഖ റിയാലിറ്റി ഷോയായ ബി​ഗ് ബോസ്സിനിടെ തമ്മിൽ സംസാരിച്ചപ്പോഴാണ് കാര്യങ്ങളിൽ വ്യക്തത വന്നതെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കിയത് . മനഃപൂർവ്വം ആരെയെങ്കിലും കുടുക്കണമെന്ന ഉദ്ദേശത്തോടെയോ മറ്റാരുടെയെങ്കിലും പ്രേരണയാലോ അല്ല റിനി ആരോപണങ്ങൾ ഉന്നയിച്ചതെന്നും, ഇതിന് പിന്നിൽ യാതൊരുവിധ ഗൂഢാലോചനയും ഇല്ലായിരുന്നുവെന്ന് താൻ ഇപ്പോൾ മനസ്സിലാക്കുന്നുവെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരെടുത്ത് പറയാതെയായിരുന്നു ഇരുവരും റിയാലിറ്റി ഷോയിൽ ഈ വിഷയം ചർച്ച ചെയ്തത്.

സംഭാഷണത്തിനിടയിൽ, രാഹുൽ മാങ്കൂട്ടത്തിൽ തന്റെ തെറ്റുകൾ മനസ്സിലാക്കി തിരികെ വരണമെന്നും വിവാഹിതനായി നല്ലൊരു ജീവിതം നയിക്കണമെന്നും താൻ ആഗ്രഹിക്കുന്നതായി റിനി ആൻ ജോർജ് പറഞ്ഞത് . തെറ്റുകൾ തിരുത്തി അദ്ദേഹം പൊതുജീവിതത്തിലേക്കും രാഷ്ട്രീയത്തിലേക്കും തിരിച്ചുവരണമെന്ന് രാഹുൽ ഈശ്വറും അഭിപ്രായപ്പെട്ടത് . മുൻപ് കേരളത്തിലെ ഒരു പ്രമുഖ യുവനേതാവ് തന്നോട് മോശമായി പെരുമാറിയെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നുമുള്ള റിനിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ ആരോപണങ്ങളും കേസുകളും ഉയർന്നുവന്നിരുന്നത്.

Comments
Please Login to comment.
LATEST NEWS
എസ് എം എ കുട്ടികളുടെ മരുന്ന് മാറ്റം ശാസ്ത്രീയ ഫലം വരുന്നത് വരെ നിർത്തി വെക്കണം, പഴയ മരുന്ന് തുടരണം, എല്ലാ ജില്ലയിലും പരിശോധന വേണം - കേരള ഡെവലപ്മെന്റ് ഫോറം
സ്കൂട്ടർ ഇടിച്ച് കാൽ നട യാത്രക്കാരിയായ വയോധിക മരിച്ചു
ജനാധിപത്യത്തിൻ്റെ വീണ്ടെടുപ്പിന് സമര ജ്വാലകൾ പടരട്ടെ
കൊയിലാണ്ടിയിൽ പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെ
+2 വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞ് വീണു മരിച്ചു
ESAF Foundation സംഘടിപ്പിച്ച ബാലജ്യോതി ജില്ലാ കലാ-കായികോത്സവം വർണാഭമായി