Saturday, September 05, 2026
News99 Kerala

എംഎല്‍എ ഓഫീസിലേക്ക് ആരെങ്കിലും പറയുന്നത് കേട്ട് വന്നാല്‍ അവര്‍ക്ക് തടി കാക്കേണ്ടിവരും: സിപിഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി പി. സന്തോഷ്

Logo
Editors Pick January 25, 2026 | 08:12 AM
News Image
കണ്ണൂർ: കണ്ണൂർ പയ്യന്നൂരില്‍ ഭീഷണിയുമായി സിപിഎം ഏരിയാ സെക്രട്ടറിയുടെ പ്രസംഗം. എംഎൽഎ ഓഫീസിലേക്ക് ആരെങ്കിലും പറയുന്നത് കേട്ട് മാർച്ചുമായി വന്നാല്‍ അവർക്ക് തടി കാക്കേണ്ടിവരുമെന്ന് ഏരിയാ സെക്രട്ടറി പി. സന്തോഷ് പറഞ്ഞു. പാർട്ടിക്കെതിരെ ആരെങ്കിലും ഇറങ്ങിത്തിരിച്ചാല്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ല. ചെങ്കൊടിക്ക് നേരെ വന്നാല്‍ നിവർന്നു പോകില്ല. പാർട്ടിയെ വെല്ലുവിളിക്കാന്‍ മുന്നോട്ടു വന്നാല്‍ അത് നല്ലതിനാകില്ലെന്നും പി. സന്തോഷ് പ്രസംഗത്തിൽ പറഞ്ഞു.

കണ്ണൂരില്‍ ധനരാജ് രക്തസാക്ഷി ഫണ്ട് പാര്‍ട്ടി വകമാറ്റിയെന്ന സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം വി.കുഞ്ഞിക്കൃഷ്ണന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് പാർട്ടി പ്രതിരോധത്തിലായത്. ടി.ഐ മധുസൂധനൻ എംഎല്‍എ ഫണ്ട് തട്ടിയെടുത്തെന്നും പാര്‍ട്ടിനേതൃത്വത്തില്‍ ഒരു വിഭാഗം തെറ്റായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞിരുന്നു തെറ്റ് ചെയ്തവരെ സംരക്ഷിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രിക്ക് എല്ലാം അറിയാമെന്നും അദ്ദേഹം വെളിപ്പെടുത്തി.

എന്നാല്‍ കുഞ്ഞികൃഷ്ണന്റെ ഈ ആരോപണങ്ങളെ തള്ളി സിപിഎം രംഗത്ത് വന്നു. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തല്‍ വാസ്തവവിരുദ്ധമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് പറഞ്ഞു. ഉന്നയിച്ച ആരോപണങ്ങളിലെല്ലാം നേരത്തെ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തതാണ്. വ്യക്തിപരമായി ആരും ധനാപഹരണം നടത്തിയിട്ടില്ലെന്നും അന്വേഷണ കമ്മീഷൻ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.