ആലപ്പുഴയിൽ ബൈക്ക് അപകടത്തിൽ രണ്ടുപേർ മരിച്ചു: അപകടത്തിന് പിന്നാലെ പുറത്തുവന്നത് ബൈക്ക് മോഷണ വിവരം.
Editors Pick
September 03, 2026 | 07:25 AM
ആലപ്പുഴ കൈചൂണ്ടിമുക്കിൽ ബൈക്ക് അപകടത്തിൽ രണ്ടുപേർ മരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം സംഭവിച്ചിരിക്കുന്നത് . മണ്ണഞ്ചേരി അടിവാരം സ്വദേശി മുഹമ്മദ് സബീൻ (17), റിൻഷാദ് എന്നിവരാണ് അപകടത്തിൽ ജീവൻ വെടിഞ്ഞിരിക്കുന്നത് . മണ്ണഞ്ചേരി ഭാഗത്തുനിന്ന് ആലപ്പുഴയിലേക്ക് രണ്ട് ബൈക്കുകളിലായി വന്ന മൂന്ന് യുവാക്കളാണ് അപകടത്തിൽപ്പെട്ടിരി ക്കുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നാമത്തെയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ഇവർ സഞ്ചരിച്ചിരുന്നത് മോഷ്‌ടിച്ച ബൈക്കിലാണെന്ന് വ്യക്തമായിട്ടുണ്ട്. വീടിന്റെ പൂട്ട് പൊട്ടിച്ചാണ് നിർത്തിയിട്ടിരുന്ന ബൈക്ക് കടത്തിക്കൊണ്ടുപോയതെന്ന് വാഹനത്തിന്റെ ഉടമ സ്ഥിരീകരിച്ചത്. അപകടത്തിന് ഇരയായവരെ തിരിച്ചറിയുന്നതിനായി പോലീസ് ആർ.സി ഉടമസ്ഥനെ ബന്ധപ്പെട്ടപ്പോഴാണ് ബൈക്ക് മോഷണം പോയ വിവരം പുറത്തറിയുന്നതും പോലീസ് സ്ഥിരീകരിക്കുന്നതും.
Comments