കോഴിക്കോട് മാത്തോട്ടത്തിൽ ട്രെയിൻ തട്ടി തിരൂർ സ്വദേശി മരിച്ചു*
Editors Pick
September 01, 2026 | 10:51 AM
*കോഴിക്കോട്:* മാത്തോട്ടത്ത് റെയിൽവേ പാത മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു. തിരൂർ സ്വദേശി നൗഫൽ ആണ് അപകടത്തിൽ മരണപ്പെട്ടത്. അരീക്കാട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് നൗഫൽ.
ഇന്നലെ അർദ്ധരാത്രി 12 മണിക്ക് ശേഷമാണ് അപകടമുണ്ടായത്. ട്രാക്കിൽ അപകടം സംഭവിച്ച കാര്യം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ലോക്കോ പൈലറ്റ് റെയിൽവേ പൊലീസിനെയും പ്രാദേശിക പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും രാത്രിയിൽ കണ്ടെത്താനായില്ല.
ഇന്ന് രാവിലെ എട്ട് മണിയോടെ റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Comments