Saturday, September 05, 2026
News99 Kerala

ഹൃദയം പൂർവ്വം’ കരുതൽ പദ്ധതിയുമായി ഇ.എം.ഇ.എ. ‘ചിറകുകൾ’

Logo
Editors Pick September 01, 2026 | 04:59 AM
News Image
കൊണ്ടോട്ടി: വിഭിന്നശേഷിയുള്ളവരെ സ്വയംപര്യാപ്തതയിലേക്കും സമൂഹത്തിന്റെ മുഖ്യധാരയിലേക്കും കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ ഇ.എം.ഇ.എ. ഹയർ സെക്കൻഡറി സ്കൂൾ, അമൽ ഇൻസ്പെയേഴ്സ്, ഡിവിഷൻ കൗൺസിലർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന ‘ചിറകുകൾ’ പദ്ധതിയുടെ ഭാഗമായി ‘ഹൃദയം പൂർവ്വം’ കരുതൽ പദ്ധതിക്ക് തുടക്കമായി.

സ്കൂൾ ഉൾപ്പെടുന്ന പ്രദേശത്തെ കൂടുതൽ പരിഗണനയും പിന്തുണയും ആവശ്യമുള്ളവരെ കണ്ടെത്തി ആവശ്യമായ സഹായങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

‘തനിച്ചല്ല, ഒപ്പമുണ്ട്’ എന്ന സന്ദേശവുമായി ഭക്ഷ്യകിറ്റ്, മരുന്ന് വിതരണം, ചികിത്സാ സഹായം, സഹായ ഉപകരണങ്ങൾ, പഠനോപകരണങ്ങൾ എന്നിവ പദ്ധതിയിലൂടെ ലഭ്യമാക്കും.
കുടുംബശ്രീയുടെ സഹകരണത്തോടെ വിഭിന്നശേഷിയുള്ളവർക്കായി സ്വയംസഹായ സംഘങ്ങൾ രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ആവശ്യമായ ഘട്ടങ്ങളിൽ മെഡിക്കൽ ക്യാമ്പുകളും വിദഗ്ധ സേവനങ്ങളും ഏകോപിപ്പിക്കുമെന്നും വ്യക്തമാക്കി.


ഇ.എം.ഇ.എ. മാനേജർ ബാലത്തിൽ ബാപ്പു പദ്ധതി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് രോഹിണി കെ.എസ്. അധ്യക്ഷത വഹിച്ചു. ചിറക് അധ്യാപക കോർഡിനേറ്റർ കെ.എം. ഇസ്മായിൽ മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി. വിദ്യാർഥി കോർഡിനേറ്റർ മാളവിക എ. സ്വാഗതവും മുഹമ്മദ് ഷഹീൽ കെ.പി. പദ്ധതി വിശദീകരണവും നടത്തി.
ഡിവിഷൻ കൗൺസിലർ ഫൗസിയ ഇഖ്ബാൽ, കൗൺസിലർ വി.കെ. ഖാലിദ്, സ്റ്റാഫ് സെക്രട്ടറി സയ്യിദ് സമാൻ, എസ്.എം.സി. കോർഡിനേറ്റർ ബഷീർ മേച്ചേരി, വസീ അഹ്‌സൻ എന്നിവർ സംസാരിച്ചു.


വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാമൂഹിക പ്രവർത്തകരുടെയും കൂട്ടായ പങ്കാളിത്തത്തോടെ ഭിന്നശേഷി സൗഹൃദ പുനരധിവാസ ഗ്രാമമെന്ന ആശയം യാഥാർഥ്യമാക്കുകയാണ് ചിറകുകളുടെ ദീർഘകാല ലക്ഷ്യം.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.