നഗരത്തിന് ആശ്വാസമായി പൊലീസിന്റെ ഇടപെടൽ: സിറ്റി കമ്മീഷണറുടെ പൈലറ്റ് പ്രോജക്ട് വിജയത്തിലേക്ക്
Editors Pick
August 27, 2026 | 06:45 AM
കോഴിക്കോട് നഗരത്തിന് ഇത്തവണ ഗതാഗതകുരുക്കിൽ വീർപ്പുമുട്ടാത്ത ഓണക്കാലം. വാഹനക്കുരുക്ക് അഴിക്കാനായി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ പൈലറ്റ് പ്രോജക്ടാണ് നഗരത്തിന് വലിയ ആശ്വാസമായിരിക്കുന്നത്. പദ്ധതി വൻ വിജയമായതോടെ അനധികൃത പാർക്കിങ് നിരോധനവും ഡ്രൈവർ മാത്രമുള്ള കാറുകൾക്ക് നഗരാതിർത്തിക്കുള്ളിലെ നിരോധനവും ഓണക്കാലത്തിനുശേഷവും തുടർന്നു കൊണ്ടുപോകാനാണ് പൊലീസിന്റെ തീരുമാനം ഉണ്ടായത്.
സാധാരണ ദിവസങ്ങളിൽ പോലും കടുത്ത ഗതാഗതക്കുരുക്കിൽ മുങ്ങുന്നതായിരുന്നു കോഴിക്കോട്ടെ സ്ഥിതിഗതികൾ ഉണ്ടായിരുന്നത് . ഇത് മുൻകൂട്ടി കണ്ടുകൊണ്ടായിരുന്നു ഓണക്കാലത്ത് പൊലീസിന്റെ ശക്തമായ ഇടപെടൽ. ആരംഭത്തിൽ കൃത്യമായ മുന്നറിയിപ്പുകൾ നൽകിയ പൊലീസ്, ഓണ അവധി തുടങ്ങിയ ശനിയാഴ്ച മുതൽ നഗരത്തിൽ അനധികൃത പാർക്കിങ് കർശനമായി നിരോധിച്ചത് . വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കുന്ന സ്ഥലങ്ങൾ പൊലീസ് തന്നെ മുൻകൂട്ടി കണ്ടെത്തി പൊതുജനങ്ങളെ അറിയിക്കുകയും ചെയ്തത് . നിർദേശങ്ങൾ ലംഘിച്ചവർക്കെതിരെ കൃത്യമായ നടപടികളും സ്വീകരിച്ചത്.
Comments