കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്: കല്ലറയിലും വെഞ്ഞാറമൂടിലും ചില്ലുകൾ തകർത്തു
Editors Pick
August 25, 2026 | 05:51 AM
ജില്ലയിൽ കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം ഉണ്ടായത് . കല്ലറയിലും വെഞ്ഞാറമൂടിലുമാണ് ബൈക്കിലെത്തിയ സംഘം ബസുകൾക്ക് നേരെ കല്ലെറിഞ്ഞിരിക്കുന്നത്. ആക്രമണത്തിൽ രണ്ട് ബസുകളുടെയും മുൻവശത്തെ ചില്ലുകൾ തകർന്നിരിക്കുന്നത്.
വെഞ്ഞാറമൂട്, കിളിമാനൂർ ഡിപ്പോകളിലെ ബസുകൾക്ക് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത് . ഇന്നലെ രാത്രി പരപ്പിൽ ജംങ്ഷനിൽ നിർത്തിയിട്ടിരുന്ന സ്റ്റേ ബസിന്റെ ചില്ലാണ് ആദ്യം തകർത്തിയിരിക്കുന്നത് . തുടർന്ന് ഇന്ന് രാവിലെ മെഡിക്കൽ കോളജ്-തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തിയ പ്രിയദർശിനി ബസിന് നേരെയും കല്ലേറുണ്ടായിരിക്കുന്നത് .
സംഭവത്തിൽ കെഎസ്ആർടിസി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാങ്ങോട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments