നടനും ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റുമായ ദേവൻ പാർട്ടി വിട്ടു
Editors Pick
August 16, 2026 | 10:24 AM
നടനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ദേവൻ പാർട്ടിയിൽ നിന്നും രാജിവെച്ചു. പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും ഉപേക്ഷിച്ചതായി കണച്ചിക്കുളങ്ങര ദേവീ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ വച്ചാണ് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചത്. വെള്ളാപ്പള്ളി നടേശൻ, ബി.ജെ.പി നേതാവ് രാധാകൃഷ്ണ മേനോൻ എന്നിവരെ വേദിയിലിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
"ആ വൈസ് പ്രസിഡന്റ് സ്ഥാനവും ഭാരതീയ ജനതാ പാർട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവെക്കാനുള്ള രാജിക്കത്ത് ഞാൻ എഴുതി വെച്ചിരിക്കുന്നു. ജയ്ഹിന്ദ് ജയഗുരുദേവ്" എന്നാണ് ദേവൻ ചടങ്ങിൽ വച്ച് പറഞ്ഞത്,2004-ൽ 'കേരള പീപ്പിൾസ് പാർട്ടി' എന്ന രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിച്ച ദേവൻ, 2021 മാർച്ച് മാസത്തിൽ അമിത് ഷായുടെ സാന്നിധ്യത്തിലാണ് ബി.ജെ.പിയിൽ ചേർന്നതും തന്റെ പാർട്ടിയെ ബി.ജെ.പിയിൽ ലയിപ്പിച്ചതും.
Comments