രാജ്യത്ത് 'സമാധാനപരമായ വിപ്ലവം' വേണം; 'കുറ്റവാളിമുക്ത പാർലമെന്റ്' എന്ന ലക്ഷ്യത്തിനായി പ്രധാനമന്ത്രിയോട് സോനം വാങ്ചുക്
Editors Pick
August 15, 2026 | 06:35 AM
രാജ്യത്തെ രാഷ്ട്രീയ സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിനായി ‘സമാധാനപരമായ ഒരു വിപ്ലവം’ ആവശ്യമാണെന്ന് ആക്‌ടിവിസ്റ്റ് സോനം വാങ്ചുക്. ഇതിന്റെ ഭാഗമായി ‘കുറ്റവാളിമുക്ത പാർലമെൻ്റ്’ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങണമെന്ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
2014-ൽ അധികാരത്തിലെത്തുന്നതിന് മുമ്പ്, രാഷ്ട്രീയത്തിലെ ക്രിമിനൽ ഘടകങ്ങളെ തടയുമെന്നും എം.പിമാർക്കെതിരെയുള്ള ക്രിമിനൽ കേസുകൾ പരിശോധിക്കാൻ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്ന കാര്യം വാങ്‌ചുക് ഓർമിപ്പിച്ചിരിക്കുന്നത് . പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എല്ലാ രാഷ്ട്രീയ പാർട്ടികളും ജനാധിപത്യത്തെ ശുദ്ധീകരിക്കുന്നതിനുള്ള ഈ നീക്കത്തെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയത്.
Comments