KSRTC 'പ്രിയദർശിനി' സൗജന്യ യാത്ര നിർത്തണം ഹരജിയുമായി സ്വകാര്യ ബസ് ഉടമ
Editors Pick
August 12, 2026 | 06:26 AM
കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കായി നടപ്പിലാക്കിയ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ (സി.സി.ഐ) ഹരജി. തൃശൂർ സ്വദേശിയായ ബസ് ഉടമയും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റും ബസ് ഉടമകളുടെ കോഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റുമായ ബിബിൻ ടി. ആലപ്പാട്ടാണ് ഹരജി സമർപ്പിച്ചിട്ടുള്ളത്. പരാതി സി.സി.ഐ ഫയലിൽ സ്വീകരിച്ചതോടെ പദ്ധതിയുടെ നിയമസാധുത സംബന്ധിച്ച് നിർണായക നിയമപോരാട്ടത്തിന് വഴിയൊരുങ്ങിയത് .
കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്തിയത് വിപണിയിലെ സമതുലിതമായ മത്സരത്തെ ബാധിച്ചെന്നും കെ.എസ്.ആർ.ടി.സിക്കു മാത്രം നേട്ടമുണ്ടാക്കാൻ ഇടയാക്കിയെന്നുമാണ് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു
Comments