പ്രതിസന്ധിയിലായ ക്യൂബയ്ക്ക് മരുന്നുകളുമായി സിപിഎം സംഘം; ഫിദൽ കാസ്ട്രോയുടെ നൂറാം ജന്മവാർഷികത്തിൽ പങ്കാളികളാകും
Editors Pick
August 11, 2026 | 07:01 AM
ഉപരോധത്തിൽ പ്രതിസന്ധിയിലായ ക്യൂബക്ക് സഹായഹസ്തവുമായി സിപിഎം. മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുമായി മുതിർന്ന നേതാക്കളുടെ നേതൃത്വത്തിലുള്ള സിപിഎം സംഘം ക്യൂബയിലേക്ക് തിരിച്ചിരിക്കുന്നത് . അർബുദം, ഹൃദ്രോഗം എന്നിവയ്ക്കുള്ള അടിയന്തര മരുന്നുകളാണ് പ്രധാനമായും ക്യൂബയിലെത്തിക്കുന്നു.സന്ദർശനത്തിനിടെ സംഘം ക്യൂബയിലെ ചിൽഡ്രൻസ് ആശുപത്രിയും ഹൃദ്രോഗ ആശുപത്രിയും സന്ദർശിചിരിക്കും.
ആഗസ്റ്റ് 10 മുതൽ 13 വരെ നടക്കുന്ന ഫിദൽ കാസ്ട്രോയുടെ നൂറാം ജന്മവാർഷിക ആഘോഷങ്ങളിലും സിപിഎം നേതാക്കൾ പങ്കാളികളാകും. കൂടാതെ ഫിദൽ കാസ്ട്രോ സെന്റർ, ചെഗുവേര സെന്റർ, ക്യൂബൻ വിപ്ലവവുമായി ബന്ധപ്പെട്ട ചരിത്രപരമായ സ്ഥലങ്ങൾ എന്നിവയും സംഘം സന്ദർശിക്കാൻ പദ്ധതിയിട്ടിരിക്കുന്നു.
Comments