Saturday, September 05, 2026
News99 Kerala

സിനിമയെ വെല്ലുന്ന മോഷണം: മധ്യപ്രദേശിലെ നർവാർ കോട്ടയിൽ നിന്ന് ശതകോടികൾ വിലമതിക്കുന്ന ചരിത്ര പീരങ്കി മോഷ്ടിച്ചു

Logo
Editors Pick July 25, 2026 | 07:10 AM
News Image
സമുദ്രനിരപ്പിൽനിന്ന് മൂവായിരത്തിലധികം അടി ഉയരത്തിൽ ഒരു വൻ മലമുകളിൽ സ്ഥിതിചെയ്യുന്ന അതീവ സുരക്ഷിതമായൊരു ചരിത്ര കോട്ട. അവിടെ കട്ടി ഇരുമ്പിൽ തീർത്ത, നാല് നൂറ്റാണ്ടിലധികം പഴക്കവും 3.5 ടൺ (3,500 കിലോ) ഭാരവുമുള്ള ഒരു പീരങ്കി. ഒരു സാധാരണ വാഹനം പോലും എളുപ്പത്തിൽ കടന്നുചെല്ലാത്ത ഈ ദുർഘടമായ കോട്ടമതിലിനുള്ളിൽനിന്ന് ആ പീരങ്കി ഒറ്റരാത്രികൊണ്ട് ആരുമറിയാതെ അപ്രത്യക്ഷമായി എന്ന് കേട്ടാൽ ആർക്കും വിശ്വസിക്കാൻ അൽപം പ്രയാസമാണു . എന്നാൽ, മധ്യപ്രദേശിലെ ശിവപുരി ജില്ലയിലുള്ള ചരിത്രപ്രസിദ്ധമായ നർവാർ കോട്ടയിൽ നടന്നത് കൃത്യമായ ആസൂത്രണത്തോടെയുള്ള ഒരു വൻ കവർച്ച ഉണ്ടായത് .

ശതകോടികൾ വിലമതിക്കുന്നതും സിന്ധ്യ രാജവംശത്തിന്റെ വീരഗാഥകൾ ഉറങ്ങുന്നതുമായ അപൂർവ പീരങ്കിയാണു കാണാതായിരിക്കുന്നത്. സംഭവം മധ്യപ്രദേശ് സർക്കാരിനെയും പോലീസിനെയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ജൂലൈ 15നാണ് ഈ മോഷണം നടന്നതെന്ന് കരുതപ്പെട്ടിരിക്കുന്നത് . നിലവിൽ മധ്യപ്രദേശ്, രാജസ്ഥാൻ പൊലീസ് സേനകൾ കൈകോർത്ത് അതിർത്തി ഗ്രാമങ്ങളിൽ വൻ തിരച്ചിൽ നടത്തിവരികയാണ്.

പതിനാറാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടതാണെന്ന് കരുതപ്പെടുന്ന ഈ പീരങ്കി നർവാർ കോട്ടയിലെ 'ഓപൺ കച്ചേരി' വളപ്പിലായിരുന്നു പരസ്യമായി പ്രദർശിപ്പിച്ചിരുന്നു . ഇവിടെ ഇത്തരം 14 ചരിത്ര പീരങ്കികളാണ് സൂക്ഷിച്ചിരിക്കുന്നത് . ജൂലൈ 15 രാത്രിയിൽ അതീവ രഹസ്യമായാണ് മോഷണസംഘം കോട്ടയ്ക്കുള്ളിലേക്ക് കടന്നുകയറിയിരിക്കുന്നത്.

സംഭവത്തിന് ശേഷം മധ്യപ്രദേശ് പുരാവസ്തു വകുപ്പും പോലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് സിനിമയെ വെല്ലുന്ന മോഷണ രീതിയുടെ തെളിവുകൾ പുറത്തുവന്നത്. വൻ ഭാരമുള്ള പീരങ്കി നീക്കുമ്പോൾ പരസ്പരം തട്ടിയോ തറയിൽ ഉരസിലോ വൻ ശബ്ദമുണ്ടാകാൻ സാധ്യതയുണ്ടായിരുന്നു. ഇത് ഒഴിവാക്കാനും പീരങ്കിക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാനും സംഘം ധാരാളം കിടക്കകളും മെത്തകളും കൊണ്ടുവന്ന് പീരങ്കിയിൽ പൊതിഞ്ഞു കെട്ടി.

മെത്തകളിൽ പൊതിഞ്ഞ പീരങ്കി, ബിയെറിങ്ങുകൾ ഘടിപ്പിച്ച ഒരു പ്രത്യേക ഇരുമ്പ് ട്രോളിയിൽ ഉറപ്പിച്ചു. തുടർന്ന് കോട്ടയുടെ ദുർഘടവും കുത്തനെയുള്ളതുമായ പിൻവശത്തെ മലയിറക്കത്തിലൂടെ താഴേക്ക് നിരക്കി ഇറക്കി. മലയടിവാരത്തിൽ കാത്തുനിന്ന വൻകിട ചരക്കുവാഹനത്തിലേക്ക് ഈ പീരങ്കി കയറ്റി സംഘം രക്ഷപ്പെടുകയായിരുന്നു.

സംഭവസ്ഥലത്തുനിന്ന് മെത്തകൾ, ഇരുമ്പ് പൈപ്പുകൾ, ട്രോളിയുടെ ഭാഗങ്ങൾ, വാഹനങ്ങളുടെ ടയർ അടയാളങ്ങൾ എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ചുരുങ്ങിയത് 25 മുതൽ 30 വരെ ആളുകൾ അടങ്ങുന്ന ഒരു സംഘത്തിന് മാത്രമേ ഇത്രയും വൻ ദൗത്യം മണിക്കൂറുകൾക്കുള്ളിൽ പൂർത്തിയാക്കാൻ സാധിക്കൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

ഈ മോഷണത്തിലെ ഏറ്റവും വിചിത്രമായ കാര്യം, കോട്ട സ്ഥിതി ചെയ്യുന്ന മലയടിവാരത്തിൽ തിങ്ങിപ്പാർക്കുന്ന വൻ ജനവാസ മേഖലയുണ്ട് എന്നതാണ്. എന്നാൽ, 3,500 കിലോയുള്ള വലിയൊരു ലോഡ് വാഹനത്തിൽ കയറ്റി കൊണ്ടുപോയിട്ടും പ്രദേശവാസികളോ സുരക്ഷാ ജീവനക്കാരോ തെല്ലും സംശയിച്ചില്ല.

കോട്ടയുടെ സുരക്ഷയ്ക്കായി കടലാസിൽ ആറ് ഗാർഡുമാരെയാണ് നിയോഗിച്ചിരുന്നത്; പകൽ നാലുപേരും രാത്രി രണ്ടുപേരും. എന്നാൽ, മോഷണം നടന്ന രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാർ സ്ഥലത്തുണ്ടായിരുന്നില്ല. ഇവരെ ചോദ്യം ചെയ്തപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കോട്ടയിൽ രാത്രി സമയം തങ്ങാൻ മിനിമം സൗകര്യങ്ങളോ വെളിച്ചമോ ടോർച്ചോ പ്രതിരോധിക്കാനുള്ള ആയുധങ്ങളോ ഇല്ലെന്ന് ജീവനക്കാർ വെളിപ്പെടുത്തി. 'ഞങ്ങൾ സ്ഥലത്തുണ്ടായിരുന്നെങ്കിൽ പോലും തോക്കുകളുമായി എത്തിയ 30 അംഗ കള്ളക്കടത്ത് സംഘത്തെ തടയാൻ ഞങ്ങൾക്ക് കഴിയില്ലായിരുന്നു' എന്ന് ഒരു ജീവനക്കാരൻ അന്വേഷണസംഘത്തോട് പറഞ്ഞു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.