Saturday, September 05, 2026
News99 Kerala

84 കോടിക്ക് ബംഗ്ലാവ് ജോൺ സ്വന്തമാക്കി അബ്രഹാം സ്റ്റാംപ് ഡ്യൂട്ടി മാത്രം 5 കോടി രൂപയിലേറെ

Logo
Editors Pick July 21, 2026 | 11:00 AM
News Image
ബോളിവുഡ് താരം ജോൺ അബ്രഹാം വാങ്ങിയ 25 സെന്റ് സ്ഥലവും അതിലെ 2078 സ്‌ക്വയർഫീറ്റ് വിസ്തൃതിയുമുള്ള ബംഗ്ലാവുമാണ് രാജ്യത്തെ റിയൽ എസ്റ്റേറ്റ് വൃത്തങ്ങളിലെ ചൂടേറിയ വാർത്ത.
മുംബൈയിലെ അതിസമ്പന്ന മേഖലയായ ബാന്ദ്ര വെസ്റ്റിൽ താരം ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താരം നൽകിയത് 84 കോടി രൂപ. ബാന്ദ്ര വെസ്റ്റിലെ സെന്റ് മാർട്ടിൻ റോഡിലുള്ള ഈ വസ്തുവിന് സ്റ്റാംപ് ഡ്യൂട്ടി മാത്രം 5.04 കോടി രൂപയാത്. ജൂലൈ 14നാണ് ഇടപാടിന്റെ ഔദ്യോഗിക രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയിരിക്കുന്നത്.

1,017.60 ചതുരശ്ര മീറ്റർ (25 സെന്റ്) വിസ്തൃതിയുള്ള പ്ലോട്ടിൽ സ്ഥിതി ചെയ്യുന്ന ഈ പ്രോപ്പർട്ടിയിൽ 193.12 ചതുരശ്ര മീറ്റർ (2078 സ്‌ക്വയർ ഫീറ്റ്) വിസ്തീർണ്ണമുള്ള പ്രധാന ബംഗ്ലാവും 31.50 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു ഔട്ട്ഹൗസും ഉൾപ്പെടുന്നത് . ദേവിത്ര കുടുംബാംഗങ്ങളിൽ നിന്നാണ് ജോൺ എബ്രഹാം ഈ പ്രോപ്പർട്ടി വാങ്ങിയിരിക്കുന്നത് .

ചലച്ചിത്ര അഭിനയത്തിനും നിർമാണത്തിനും പുറമെ റിയൽ എസ്‌റ്റേറ്റ് മേഖലയിലും സജീവമായ ജോൺ അബ്രഹാമിന്റെ രണ്ടാമത്തെ വലിയ ആഡംബര നിക്ഷേപമാണിത്. 2023 ഡിസംബറിൽ മുംബൈയിലെ ഖാർ പ്രദേശത്ത് ലിങ്കിംഗ് റോഡിൽ 70.83 കോടി രൂപയ്ക്ക് താരം മറ്റൊരു ബംഗ്ലാവ് സ്വന്തമാക്കിയിരുന്നത് . മുംബൈയിലെ ബാന്ദ്ര, ജൂഹു തുടങ്ങിയ പ്രധാന നഗരമേഖലകളിൽ സ്വന്തമായി ബംഗ്ലാവുകൾ ലഭിക്കാൻ പ്രയാസമായതിനാൽ ഇത്തരം ആഡംബര 'ട്രോഫി ഹോം' വസ്തുക്കൾക്ക് നിലവിൽ വൻ ആവശ്യക്കാരാണുള്ളത്.

ധൂം, ഗരം മസാല, ദോസ്താന തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിന് സുപരിചിതനായ ജോൺ അബ്രഹാമിന് 251 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് കണക്ക്. ജോൺ അബ്രഹാം എന്റർടെയ്ൻമെന്റ് എന്ന പ്രൊഡക്ഷൻ കമ്പനിയും താരത്തിന് സ്വന്തമായുണ്ട്. ഇതിനുപുറമെ ഐഎസ്എൽ ക്ലബ്ബായ നോർത്ത് ഈസ്റ്റ് യുനൈറ്റഡിലും താരത്തിന് ഷെയർ ഉണ്ട്. 2023 ൽ അഭിനയിച്ച 'പത്താൻ' എന്ന ചിത്രത്തിന് താരം പ്രതിഫലം വാങ്ങിയത് 20 കോടി രൂപ.

ബാന്ദ്രയിൽ കടലിനോട് ചേർന്നുള്ള പെന്റ്ഹൗസിനും മുംബൈ ഖാറിലുള്ള ബംഗ്ലാവിനും പുറമെ ലണ്ടൻ, ലോസ് എയ്ഞ്ചൽസ് തുടങ്ങിയ വിദേശ നഗരങ്ങളിലും ജോണിന് റിയൽ എസ്‌റ്റേറ്റ് സമ്പാദിയം ഉണ്ട് . സൂപ്പർബൈക്കുകളും ലക്ഷ്വറി കാറുകളും സ്വന്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രധാന വിനോദങ്ങൾ.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.