Saturday, September 05, 2026
News99 Kerala

എലിപ്പനിയെ തടയുന്ന സർപ്പങ്ങൾ; 'സീറോ ഡെത്ത്' ലക്ഷ്യമിട്ട് കേരളം

Logo
Editors Pick July 16, 2026 | 05:56 AM
News Image
ജൂലൈ 16, ലോക സർപ്പദിനം.

കഴിഞ്ഞ വർഷം കേരളത്തിൽ പാമ്പുകടിയേറ്റ് മരണപ്പെട്ടത് 18 പേരാണ്, എലിപ്പനി ബാധിച്ച് മരിച്ചത് 362 പേരും. സർപ്പങ്ങളുടെ പാരിസ്ഥിതിക പ്രാധാന്യം ഈ ഒറ്റ കണക്കിൽ തന്നെ അടങ്ങിയിട്ടുണ്ട്. എലികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കാതെ സർപ്പങ്ങൾ കാവലാകുന്നത് കാരണം അനവധി വർഷങ്ങളായി പ്ലേഗ് പോലുള്ള അതിമാരകമായ പകർച്ചാവ്യാധികൾ നമ്മുടെ നാട്ടിൽ പടർന്നുപിടിക്കുന്നില്ല. എന്നാൽ അതിലോലമായ ഈ സന്തുലിതാവസ്ഥയ്ക്ക് ചെറിയൊരു കോട്ടമുണ്ടായാൽ മാരകമായ ജന്തുജന്യ രോഗങ്ങൾ ഏത് നിമിഷവും പടരാമെന്ന്, എല്ലാവർഷവും ഭീതിവിതച്ചെത്തുന്ന നിപ്പയും, ഒന്നാഞ്ഞടിച്ച് തത്കാലം ശാന്തമായ കൊറോണയും നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്.

വനംവകുപ്പിന്റെ സർപ്പ പദ്ധതി ആരംഭിച്ചത് മുതൽ ഇതുവരെ ഒരുലക്ഷത്തിലധികം പാമ്പുകളെ ജനവാസമേഖലകളിൽ നിന്ന് സുരക്ഷിതമായി പിടികൂടി മാറ്റിയിട്ടുണ്ട്. സർപ്പയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി സർപ്പ രണ്ടാംഘട്ടം ബഹു. വനംവകുപ്പ് മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ പല സുപ്രധാന നാഴികക്കല്ലുകളും ഈ രംഗത്ത് സംസ്ഥാന ആരോഗ്യവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്.

08.10.2025 ലെ സർക്കാർ ഉത്തരവ് നമ്പർ 96/2025/H&FWD പ്രകാരം പാമ്പുകടി ഒരു നോട്ടിഫയബിൾ ഡിസീസ് ആയി വിജ്ഞാപനം ചെയ്തിട്ടുണ്ട്. 2023 ലെ കേരള പബ്ലിക്ക് ഹെൽത്ത് ആക്ട് സെക്ഷൻ. 28 (3) പ്രകാരമാണ് വിജ്ഞാപനം.

ഷഹല ഷെറിൻ സുൽത്താൻ ബത്തേരി സ്കൂളിലെ ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേറ്റ് മരണപ്പെട്ട സടഭവത്തെ തുടർന്ന് ശ്രീ. കുളത്തൂർ ജെയ്സിങ് ബഹു. കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത WP(C) No. 32493/2019 നമ്പർ കേസിൽ 26.09.2025 ൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷയ്ക്കായി വിദ്യാഭ്യാസ വകുപ്പിന് വേണ്ടി ആരോഗ്യവകുപ്പ് സർക്കുലർ നമ്പർ. 347/2025/ ആരോഗ്യം തീയതി. 09.11.2025 പുറപ്പെടുവിച്ചിട്ടുണ്ട്. അത് വിവിധ വകുപ്പുകൾ മുഖേന നടപ്പാക്കിവരുന്നു.

ഒടുവിലായി, 14.07.2026 ലെ സർക്കാർ ഉത്തരവ് (സാ.ധാ) നം. 2291/2026/H&FWD പ്രകാരം KSAPSE (Kerala State Action Plan for Prevention and Control of Snakebite Envenoming) സർക്കാർ അംഗീകരിച്ചിട്ടുണ്ട്. "Zero Preventable Deaths and Disabilities due to Snakebite by 2030" എന്നതാണ് ഈ കർമ്മപദ്ധതിയുടെ വിഷൻ. 2024 ഫെബ്രുവരിയിലാണ് NAPSE (National Action Plan for Prevention and Control of Snakebite Envenoming) അംഗീകരിച്ച് സംസ്ഥാനങ്ങൾക്ക് നൽകിയത്.

നാഷണൽ ഹെൽത്ത് മിഷൻ, ഏകാരോഗ്യ മിഷൻ എന്നിവയുടെ ചട്ടക്കൂടിലധിഷ്ഠിതമായ പ്രവർത്തനങ്ങളാണ് സംസ്ഥാന കർമ്മപദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്. ആരോഗ്യവകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ ഡോ. അജൻ ആണ് പാമ്പുവിഷബാധയുടെ സംസ്ഥാന നോഡൽ ഓഫീസർ. ഈ രംഗത്ത് ചുരുങ്ങിയ കാലത്തിനുള്ളിൽ കൈവരിച്ച നേട്ടങ്ങളിൽ അദ്ദേഹത്തിന്റെ താത്പര്യവും സംഭാവനയും അഭിനന്ദനീയമാണ്.

കഴിഞ്ഞ അദ്ധ്യയന വർഷം ഒരുലക്ഷത്തിലധികം വിദ്യാർത്ഥികളെയാണ് സർപ്പ എജ്യൂക്കേറ്റർമാർ "സർപ്പ പാഠം" പദ്ധതിയിലൂടെ ശാസ്ത്രീയമായ ബോധവത്കരണം നൽകിയത്. അത് വരും വർഷങ്ങളിലും തുടരും.

ആരോഗ്യകരമായ, സുരക്ഷിതമായ സഹവർത്തിത്വമാണ് മനുഷ്യരാശിയുടെ നിലനിൽപ്പിനാധാരം. ഭൂമിയുടെ അവകാശികളൊക്കെ സുരക്ഷിതമായി നിലനിൽക്കട്ടെ.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.