Saturday, September 05, 2026
News99 Kerala

ഞാൻ ഗാന്ധിജിയല്ല, തടസ്സം നിന്നാൽ ആരായാലും കൊല്ലും എന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ കോടതിയിൽ വെല്ലുവിളിച്ച് ഇരട്ടക്കൊല‌ക്കേസ് പ്രതി ചെന്താമര

Logo
Editors Pick July 13, 2026 | 09:13 AM
News Image
നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതി ചെന്താമര കോടതിയിൽ ജഡ്ജിയെ വെല്ലുവിളിച്ചിരിക്കുന്നു. “എന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ, ഒരു ചെകിടത്ത് അടിച്ചാൽ മറ്റേ ചെകിട് കാണിച്ചുതരാൻ ഞാൻ ഗാന്ധിജിയല്ല. എനിക്ക് തടസ്സം നിൽക്കുന്നത് ആരായാലും അവരോടുള്ള പെരുമാറ്റം ഇങ്ങനെയായിരിക്കും, വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലും” എന്നായിരുന്നു പ്രതിയുടെ പ്രതികരണം. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ, എന്തെങ്കിലും പറയാനുണ്ടോ എന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ചോദിച്ചപ്പോഴാണ് പ്രതി കോടതിമുറിയിൽ പ്രകോപനപരമായി സംസാരിചിരിക്കുന്നത് . പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന സൈക്കോളജിസ്റ്റിന്റെ റിപ്പോർട്ടും കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നു . കേസിൽ ശിക്ഷാവിധി പ്രസ്താവിക്കുന്നത് കോടതി വരും ബുധനാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.

നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ കൊടുവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ പോത്തുണ്ടി തിരുത്തംപാടം ബോയൻ ഉന്നതിയിലെ ചെന്താമര (59) ഇപ്പോൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. കൊലപാതകം നടന്ന് ഒന്നരവർഷം കഴിയുമ്പോഴാണ് കേസിൽ വിധി വരുന്നത്. പ്രതിയുടെ ഭാര്യയും മകളും പിണങ്ങിപ്പോകാൻ കാരണം അയൽവാസിയായ സജിതയും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.