Saturday, September 05, 2026
News99 Kerala

കേരളത്തിന് 100 സ്പെഷ്യൽ ട്രെയിൻ സ്വാഗതാർഹമെന്ന് റെയിൽ യൂസേഴ്‌സ് ഫോറം

Logo
Editors Pick July 06, 2026 | 12:59 PM
News Image
തിരൂർ:കേരള ത്തിന്
ഓണസമ്മാനമായി കേന്ദ്ര റയിൽവേ മന്ത്രാലയം
നൂറ് സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രഖ്യാപനം സ്വാഗതാർഹവും ,
കേരളത്തിനുള്ള കേന്ദ്ര സമ്മാനവുമാണെന്ന് മലബാർ റെയിൽ യൂസേഴ്സ് ഫോറം ഭാരവാഹികൾ ചൂണ്ടിക്കാട്ടി

സ്‌പെഷ്യൽ ട്രെയിനുകൾ ഇങ്ങനെ മുൻകൂട്ടി തിരക്കുകൾ പരിഗണിച്ച് പ്രഖ്യാപിക്കുന്ന നടപടി അങ്ങേയറ്റം അഭിനന്ദനമർഹിക്കുന്നു.
മറുനാടൻ മലയാളികൾക്ക് നാട്ടിലെത്താനും,
തിരിച്ചു ലക്ഷ്യസ്ഥാനത്തെത്താനും ഇത് സഹായകരമാവുമെന്ന് റെയിൽ യൂസേഴ്‌സ് ഫോറം അഭിപ്രായപ്പെട്ടു.

സ്പെഷ്യൽ ട്രെയിൻ അനുവദിക്കുമ്പോൾ മലബാറിന് അർഹമായ പരിഗണന ലഭിക്കാൻ റെയിൽ മന്ത്രാലയം തീരുമാനം ഗുണകരമാവുമെന്നും
കേരളത്തിൻ്റെ റെയിൽ യാത്രാ തിരക്ക് കണക്കിലെടുത്ത് നടത്തിയ കേന്ദ്ര തീരുമാനം വരും നാളുകളിൽ പുതിയ ട്രെയിനുകൾക്ക് സാധ്യത തെളിയുന്നതാണെന്നും യൂസേഴ്‌സ് ഫോറം ചെയർമാൻ മുനീർ കുറുമ്പടി,
ജനറൽ കൺവീനർ എം.സി മനോജ് കുമാർ എന്നിവർ പറഞ്ഞു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് പ്രത്യോക നന്ദിയും യൂസേഴ്‌സ് ഫോറം രേഖപ്പെടുത്തി.
News -

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.