Monday, October 26, 2026
News99 Kerala

നടൻ സൂര്യയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വ്യാജം. വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്

Logo
Editors Pick June 30, 2026 | 06:57 AM
News Image
സൂര്യ ആരാധക സംഘടനയുടെ പേരിൽ പുറത്തിറക്കിയ പ്രസ്താവനയിൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ സൂര്യയെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും പ്രചരിക്കുന്ന ചില വാർത്തകൾ പൂർണമായും വ്യാജമാണെന്ന് വ്യക്തമാക്കുന്നു.

വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ സൂര്യ മത്സരിക്കുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അത് സത്യവിരുദ്ധമായ പ്രചാരണമാണെന്നും സംഘടന അറിയിച്ചു. അത്തരം പ്രചാരണങ്ങൾ സൂര്യയുടെ നിലപാടുകൾക്കും ആശയങ്ങൾക്കും വിരുദ്ധമാണെന്നും പ്രസ്താവനയിൽ പറയുന്നു.
നിലവിൽ സൂര്യ തന്റെ സിനിമാ ജീവിതത്തിലും വ്യക്തിപരമായ പ്രവർത്തനങ്ങളിലും പൂർണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും ആരാധകർ നൽകുന്ന സ്നേഹത്തിനും പിന്തുണയ്ക്കും സംഘടന നന്ദി രേഖപ്പെടുത്തി.
സൂര്യയെ സ്നേഹിക്കുന്ന ആരാധകരോടും പൊതുജനങ്ങളോടും ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും, ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും പ്രസ്താവനയിൽ അഭ്യർഥിക്കുന്നു.

Comments
Please Login to comment.
LATEST NEWS
എസ് എം എ കുട്ടികളുടെ മരുന്ന് മാറ്റം ശാസ്ത്രീയ ഫലം വരുന്നത് വരെ നിർത്തി വെക്കണം, പഴയ മരുന്ന് തുടരണം, എല്ലാ ജില്ലയിലും പരിശോധന വേണം - കേരള ഡെവലപ്മെന്റ് ഫോറം
സ്കൂട്ടർ ഇടിച്ച് കാൽ നട യാത്രക്കാരിയായ വയോധിക മരിച്ചു
ജനാധിപത്യത്തിൻ്റെ വീണ്ടെടുപ്പിന് സമര ജ്വാലകൾ പടരട്ടെ
കൊയിലാണ്ടിയിൽ പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെ
+2 വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞ് വീണു മരിച്ചു
ESAF Foundation സംഘടിപ്പിച്ച ബാലജ്യോതി ജില്ലാ കലാ-കായികോത്സവം വർണാഭമായി