മുല്ലപെരിയാറിൽ പുതിയ ഡാം അനുവദിക്കില്ല തമിഴ്നാട് സർക്കാർ
National
June 18, 2026 | 07:26 AM
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ ആവശ്യത്തെ ശക്തമായി എതിർക്കുമെന്ന് തമിഴ്‌നാട് സർക്കാർ വ്യക്തമാക്കി. സി. ജോസഫ് വിജയ് (നടൻ വിജയ്) നേതൃത്വം നൽകുന്ന പുതിയ തമിഴക വെട്രി കഴകം (TVK) സർക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഈ കടുത്ത നിലപാട് പരസ്യമാക്കിയത്.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാൻ കേരള സർക്കാർ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും, തമിഴ്‌നാടിന്റെ താൽപ്പര്യങ്ങളെ ബാധിക്കുന്ന ഈ നീക്കം നിലവിലുള്ള അണക്കെട്ട് സുരക്ഷിതമാണെന്നാണ് തമിഴ്‌നാടിന്റെ വാദം. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഡാമിന്റെ അറ്റകുറ്റപ്പണികളുമായി മുന്നോട്ട് പോകാനാണ് പുതിയ സർക്കാരിന്റെയും തീരുമാനം.മുല്ലപ്പെരിയാറിലെ ജലനിരപ്പ് നിയമപരമായി ഉയർത്താനുള്ള നടപടികളുമായി തമിഴ്‌നാട് മുന്നോട്ട് പോകുമെന്നും സൂചനയുണ്ട്
Comments