Saturday, September 05, 2026
News99 Kerala

പൊലീസില്‍ യുഡിഎഫ് സർക്കാരിൻ്റെ വൻ അഴിച്ചുപണി; എഡിജിപി പി. വിജയന് ക്രമസമാധാനം, ശ്രീജിത്ത് ജയില്‍ മേധാവി, ഇടത് സര്‍ക്കാര്‍ മാറ്റിനിര്‍ത്തിയ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ണായക സ്ഥാനങ്ങള്‍

Logo
Editors Pick June 12, 2026 | 04:40 AM
News Image
തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയില്‍ സർക്കാരിൻ്റെ വൻ അഴിച്ചുപണി. ഇടത് സർക്കാർ മാറ്റി നിർത്തിയ ഉദ്യോഗസ്ഥർക്ക് നിർണായക സ്ഥാനങ്ങളില്‍ ആണ് നിയമനം.

സ്ഥലം മാറ്റിയിട്ടുള്ളത് എഡിജിപി തലം മുതല്‍ എസ്പിമാർ വരെയുള്ള 30 മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെയാണ്. ക്രമസമാധാന ചുമതലയുള്ള പുതിയ എഡിജിപി ആയി പി. വിജയനെ ആണ് നിയമിച്ചത്. സൈബർ സെല്ലിന്റെ അധിക ചുമതലയും നല്‍കി. ഇന്റലിജന്റ്സ് വിഭാഗം മേധാവിയായിരുന്നു പി. വിജയൻ എസ്. ശ്രീജിത്തിനെ പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് ചുമതലയില്‍ നിന്ന് മാറ്റി ജയില്‍ എഡിജിപി ആയി നിയമിച്ചു. ഐപിഎസ് ലഭിച്ച്‌ വർഷങ്ങള്‍ക്ക് ശേഷമാണ് ഷൗക്കത്തലിക്കും ഷാജി സുഗണനും ക്രമസമാധാന ചുമതല ലഭിക്കുന്നത്. ഷൗക്കത്തലിക്കായിരുന്നു ടിപി ചന്ദ്രശേഖരൻ വധക്കേസിന്റെ ചുമതല.

ബല്‍റാം കുമാർ ഉപാധ്യായയെ ജയില്‍ മേധാവി സ്ഥാനത്തുനിന്ന് മാറ്റി സായുധ പൊലീസ് ബറ്റാലിയൻ എഡിജിപി ആയി ആണ് നിയമിച്ചത് . എച്ച്‌. വെങ്കിടേഷിന് ക്രൈംബ്രാഞ്ച് എഡിജിപി ആയി പൂർണ ചുമതല നല്‍കി. ദിനേന്ദ്ര കശ്യപിനെ സായുധ പൊലീസ് ബറ്റാലിയനില്‍ നിന്ന് മാറ്റി ഇന്റലിജൻസ് എ ഡി ജി പി യാക്കി.

ഹർഷിത അത്തല്ലൂരിയെ ഹെഡ്ക്വാർട്ടേഴ്സ് ഐ.ജിയാക്കി നിയമിച്ചു. എസ്. ശ്യാംസുന്ദറിനെ പുതുതായി രൂപീകരിച്ച ക്രൈംബ്രാഞ്ച് എക്സ്-കേഡർ പൊസ്റ്റിലേക്ക് ഐ.ജി ആയി നിയമിച്ചു. ആർ. നിശാന്തിനിയെ ഐ.ജി (ഹെഡ്ക്വാർട്ടേഴ്സ്) പദവിയില്‍ നിന്നും മാറ്റി ഇന്റലിജന്റ്സ് വിഭാഗം ഐജിയാക്കി നിയമിച്ചു. യതീഷ് ചന്ദ്രയെ കണ്ണൂർ റേഞ്ച് ഡി.ഐ.ജി പദവിയില്‍ നിന്നും മാറ്റി എറണാകുളം റേഞ്ച് ഡി.ഐ.ജി ആക്കി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനത്തുനിന്ന് കാർത്തിക്കിനെ മാറ്റി തൃശൂർ റേഞ്ച് ഡി.ഐ.ജി ആക്കി. തൃശൂർ റേഞ്ച് ഡി.ഐ.ജി സ്ഥാനത്തുനിന്നും നാരായണൻ ടിയെ മാറ്റി കണ്ണൂർ റേഞ്ച് ഡി.ഐ.ജി ആയി നിയമിച്ചു. എറണാകുളം റേഞ്ച് ഡി.ഐ.ജി പദവിയില്‍ നിന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി ഡോ. അരുള്‍ ആർ.ബി. കൃഷ്ണയെ നിയമിച്ചു.

കമ്മീഷണർ, ജില്ലാ പൊലീസ് മേധാവി തലത്തിലെ മാറ്റങ്ങള്‍ ഇങ്ങനെ..

മെറിൻ ജോസഫ്: കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി
ഷൗക്കത്തലി എ.പി: കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ.
പ്രശാന്തൻ കാണി ബി.കെ: തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി.
സാബു മാത്യു കെ.എം: കോട്ടയം ജില്ലാ പൊലീസ് മേധാവി.
ഷാജി സുഗുണൻ: കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവി.
വിഷ്ണു പ്രദീപ് ടി.കെ: ആലപ്പുഴ ജില്ലാ പൊലീസ് മേധാവി.
അബ്ദുല്‍ റഷീദ് എ: പാലക്കാട് ജില്ലാ പൊലീസ് മേധാവി.
എസ്. ദേവ മനോഹർ: വയനാട് ജില്ലാ പൊലീസ് മേധാവി.
ബി. കൃഷ്ണകുമാർ: റെയില്‍വേ എസ്.പി
നിതിൻരാജ് പി: കാസർകോട് ജില്ലാ പൊലീസ് മേധാവി.
ബി.വി. വിജയ ഭാരത് റെഡ്ഡി: കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ.
അനുജ് പാലിവാല്‍: പൊലീസ് ആസ്ഥാനത്തെ ലോ & ഓർഡർ എ.ഐ.ജി
ഫറാഷ് ടി: എറണാകുളം കോസ്റ്റല്‍ പൊലീസ് എ.ഐ.ജി
മോഹനചന്ദ്രൻ നായർ എം.പി: കോഴിക്കോട്, വയനാട് ക്രൈംബ്രാഞ്ച് എസ്.പി
മുഹമ്മദ് നദീമുദ്ദീൻ: തൃശൂർ റൂറല്‍ ജില്ലാ പൊലീസ് മേധാവി
ഉമേഷ് ഗോയല്‍: കണ്ണൂർ റൂറല്‍ ജില്ലാ പൊലീസ് മേധാവി.
ഡോ. നസീം എ: ഇടുക്കി ജില്ലാ പൊലീസ് മേധാവി.
സി.എസ്. ഷാഹുല്‍ ഹമീദ്: തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെൻട്രല്‍ യൂണിറ്റ്-1 എസ്.പി

ഭരണപരമായ ആവശ്യങ്ങള്‍ക്കായി ഇതോടൊപ്പം ക്രൈംബ്രാഞ്ച് ഐ.ജി, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ, പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി (ലോ & ഓർഡർ) എന്നീ നാല് തസ്തികകള്‍ താല്കാലിക എക്സ്-കേഡർ തസ്തികകളായി ഒരു വർഷത്തേക്ക് സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.