Saturday, September 05, 2026
News99 Kerala

പാറ്റക്ക് പിന്തുണ നൽകി പാലക്കാട് മുന്നോട്ട്.

Logo
National June 08, 2026 | 06:01 AM
News Image

പാലക്കാട്: നീറ്റ്,സി.ബി എസ്.ഇ ക്രമക്കേടിലൂടെ ഇന്ത്യയിലെ ലക്ഷകണക്കിന് വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലാക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് മുന്നോട്ട് പ്രവർത്തകർ കോട്ടമൈതാനം അഞ്ചു വിളക്കിൽ ധർണ നടത്തി.
ഇതേ ആവശ്യമുന്ന യിച്ചു ന്യൂ ഡൽഹിയിലെ ജന്തർ മന്തറിൽ ധർണയിരിക്കുന്ന പാറ്റ ജനതാ പാർട്ടിക്ക് (കോക്റോച്ച് ജനതാ പാർട്ടി )പിന്തുണയും,ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.
ഇന്ത്യയിലെ തൊഴിൽ രഹിതരായ യുവാക്കളെ പാറ്റകളോട് ഉപമിച്ചു സുപ്രിം കോടതി ചീഫ് ജസ്റ്റിസ് അവഹേളിച്ചതിന്റെ പ്രതിഷേധമെന്ന നിലയിലാണ് പാറ്റ ജനതാ പാർട്ടി ഉദയം കൊണ്ടത്.ഇന്ന് ഭാരതത്തിലെ ലക്ഷകണക്കിന് യുവാക്കളുടെയും,മുതിർന്നവരുടെയും റോഷം പ്രകടിപ്പിക്കാനുള്ള വേദി ആയിരിക്കുകയാണ് സി.ജെ.പി.
ബി ജെ.പി ഭരണത്തിൽ വന്ന ശേഷം ജനാധിപത്യ സംവിധാനങ്ങൾ ഒക്കെ തകർന്നു.സി.ബി.ഐ,ഇലക്ഷൻ കമ്മീഷൻ,ഇ.ഡി,ജുഡീഷ്യറി ഒക്കെ ഇപ്പോൾ ഭരിക്കുന്നവരുടെ ചൊല്പടിയിൽ ആണ്.ഇതിനൊരു അന്ത്യം കുറിക്കണമെങ്കിൽ പാറ്റ ജനതാ പാർട്ടിയുടെ ബാനറിൽ യുവാക്കളും,പൊതുജനവും തെരുവിൽ ഇറങ്ങിയേ തീരു എന്നും പാലക്കാട് മുന്നോട്ട് അഭിപ്രായപെട്ടു.
കോട്ടമൈതാനം അഞ്ചുവിളക്കിൽ ദേശിയ പതാകയും,പുസ്തകവുമേന്തി നടത്തിയ ധർണ്ണയിൽ ഡോ.എം.എൻ.അനുവറുദ്ധീൻ,എം.ഉണ്ണികൃഷ്ണൻ,എ.എച്.അബ്ദുൽ ജലീൽ,പി.വിജയൻ,എൻ.ഷബീന,പദ് മാവതി,പി.ജയരാമൻ,സി.ഉണ്ണികൃഷ്ണൻ,കെ.മണി എന്നിവർ പങ്കെടുത്തു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.