Saturday, September 05, 2026
News99 Kerala

എം എസ് എസ് യൂത്ത് വിംഗ് തൃശ്ശൂർ ജില്ലാ കമ്മിറ്റി പരിസ്ഥിതി ദിനം ആഘോഷിച്ചു

Logo
Editors Pick June 07, 2026 | 06:06 AM
News Image
വൃക്ഷത്തൈ വെച്ച് പിടിപ്പിക്കുക വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കാതിരിക്കുക"എന്ന ക്യാമ്പയിനിന്റെ ഭാഗമായി മുസ്ലിം സർവീസ് സൊസൈറ്റി (എംഎസ്എസ്) യൂത്ത് വിംഗ് തൃശ്ശൂർ ജില്ലാതല പരിസ്ഥിതി ദിനാഘോഷം ദേശീയ അധ്യാപക അവാർഡ് ജേതാവ് പി എ സീതി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് എം എം സക്കറിയ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് വിംഗ് ജില്ല ജനറൽ സെക്രട്ടറി പി കെ ജസീല്‍ പട്ടേപ്പാടം മഹല്ല് പ്രസിഡന്റും പട്ടേപ്പാടം എം എസ് എസ് യൂണിറ്റ് പ്രസിഡണ്ടുമായ സി കെ സിദ്ദീഖ് ഹാജി, യൂത്ത് വിംഗ് ജില്ല വൈസ് പ്രസിഡന്റ് ഒ എം ഇസ്മായിൽ, യൂത്ത് വിംഗ് ജില്ലാ ട്രഷറർ കെ ആർ മുഹമ്മദ്‌ നബീൽ പട്ടേപ്പാടം യൂണിറ്റ് ഭാരവാഹി ഷാഹർ തോപ്പിൽ, എം പി റാഫി, സി ഹാരിസ്, എ ഖാലിദ് തുടങ്ങിയവർ പ്രസംഗിച്ചു. പരിസ്ഥിതി വാര കാലയളവിൽ എം എസ് എസിന്റെയും യൂത്ത് വിങ്ങിന്റെയും ആഭിമുഖ്യത്തിൽ ജില്ലയിൽ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുകയും പ്ലാസ്റ്റിക് നിർമാർജന യജ്ഞം നടത്തുകയും ചെയ്യും

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.